പ്രസവ വേദന ചർച്ചയാകുമ്പോൾ; സ്ത്രീയും പുരുഷനും തമ്മിലുള്ള ഏക വ്യത്യാസം

പണ്ഡിറ്റിന്റെ "പ്രസവ" നിരീക്ഷണം

ഇപ്പോൾ കേരളത്തിൽ പ്രസവ വേദനയുമായി ബന്ധപ്പെട്ട് വലിയ ചർച്ചകൾ നടക്കുക ആണല്ലോ.. ഒരു സ്ത്രീയും പുരുഷനും തമ്മിലുള്ള ഏക വ്യത്യാസം ഒരു സ്ത്രീക്ക് പ്രസവിക്കുവാനുള്ള കഴിവുണ്ട്, പുരുഷന് അതില്ല എന്നാണ് എന്റെ നിരീക്ഷണം..

ഓരോ വ്യക്തിയുടെയും പ്രസവാനുഭവം വ്യത്യസ്തമായിരിക്കും. വളരെ കഷ്ടപ്പെട്ട് 9 മാസവും 10 ദിവസവും ഒരു കുട്ടിയെ വയറ്റിൽ കൊണ്ട് വന്നു കഷ്ടപ്പെട്ട് പ്രസവിച്ചത് കൊണ്ട് മാത്രം കാര്യമില്ലല്ലോ. പിന്നെയും കുറേ മാസങ്ങളിൽ പ്രസവ ശുശ്രുഷ കഷ്ടപ്പെട്ട് ചെയ്യണം. എവിടെയെങ്കിലും പിഴച്ചാൽ ആരും കൂടെ ഉണ്ടാകില്ല. ജീവിത കാലം മുഴുവൻ ആ വേദന, വിഷമം പാവം ആ യുവതി ഒറ്റയ്ക്ക് അനുഭവിക്കണം. രണ്ടര വർഷങ്ങൾ വരെ ആ കുഞ്ഞു കുട്ടിക്ക് പാൽ കൊടുക്കണം. യാത്രകൾക്ക് ഇടയിലോക്കെ കുട്ടികൾക്ക് പാൽ കൊടുക്കുന്നത് ബോറാണ്. പല വീടുകളിലും കുഞ്ഞിനെ ഒന്ന് മാറ്റി പിടിക്കുവാൻ പോലും ആരും ഉണ്ടാകില്ല. ചെറിയ കുട്ടികളെ നോക്കിക്കൊണ്ട് അടുക്കള പണി ചെയ്യുക എന്നത് tough ആണ്. സിസ്സേറിയൻ ഒക്കെ കഴിഞ്ഞു എങ്കിൽ കുറേ കാലത്തേക്ക് അതിന്റെ ബുദ്ധിമുട്ട് സഹിച്ചു ജീവിക്കണം.

Rh-negative ഗ്രൂപ്പുള്ള യുവതികൾ ഗർഭിണിയായാൽ Anti D ഇൻജെക്ഷൻ ചിലപ്പോൾ എടുക്കേണ്ടി വരും. ഗർഭസ്ഥ ശിശുവിന്റെ രക്തം Rh പോസിറ്റീവ് ആണെങ്കിൽ, ഭാവിയിലെ ഗർഭ ധാരണങ്ങളെ ആരോഗ്യ പ്രശ്നങ്ങളിൽ നിന്നും ഈ ഇൻജെക്ഷൻ നമ്മളെ സംരക്ഷിക്കുന്നു. ഈ Anti D ഇൻജെക്ഷൻ എടുക്കാഞ്ഞാൽ, അടുത്ത ഗർഭ ധാരണത്തിൽ ഗൗരവമായ ആരോഗ്യ പ്രശ്നം കാരണമാകാം. പക്ഷെ ഈ ഇൻജെക്ഷൻ എടുക്കുമ്പോൾ യുവതികൾക്ക് നന്നായി വേദനിക്കും .

ഇത്രയൊക്കെ വേദന സഹിച്ചു പ്രസവിച്ചു ഉടനെ കുട്ടി മരിച്ച് പോയാലും, പ്രസവാനന്തര ചികിത്സ ചെയ്തേ പറ്റു. പാല് വരുന്നതും പ്രശ്നമാകും..

ഗർഭ കാലത്ത് അമ്മയുടെയും കുഞ്ഞിനേയും ആരോഗ്യത്തിനു വേറെയും പലതരം കുത്തിവെപ്പ് എടുക്കേണ്ടി വരും. അപ്പോഴെല്ലാം ആ യുവതി കുറേ വേദന തിന്നുന്നു.

Eg.. Tetanus Toxoid.., ഇൻഫ്ലുവൻസ വാക്സിൻ, ചിലപ്പോൾ കോവിഡ് 19 വാക്സിൻ.. സിസേറിയൻ കൂടെയുള്ള പ്രസവം ആണെങ്കിൽ കുറേ ആന്റി ബയോട്ടിക്കുകൾ, വേദന സംഹാരികൾ ഒക്കെ കഴിക്കണം.. ഇതൊന്നും ശരീരത്തിന് അത്ര നല്ലതല്ല. ഗതികേട് കൊണ്ട് കഴിക്കേണ്ടി വരും.

ചിലപ്പോൾ പ്രസവ ശേഷം രക്ത കുറവ് അനുഭവപ്പെടുന്നു. Anemia.. ഇത് പരിഹരിക്കുവാനും, ചിലപ്പോൾ മുലയൂട്ടുന്ന അമ്മമാർക്ക് കാൽസ്യം ഗുളികകൾ ഒക്കെ കഴിക്കേണ്ടി വരാം. അപൂർവമായി ചില സ്ത്രീകൾക്ക് പ്രസവം കഴിഞ്ഞാൽ അണു ബാധ ഉണ്ടാകാം. അതിനും പ്രതിവിധി തേടണം..

കൂടെ ചിലപ്പോൾ type 1 diabetis, bp, ശ്വാസം മുട്ടും ഒക്കെ ഉണ്ടാകാം. അതിനുള്ള മരുന്ന് ചിലപ്പോൾ കഴിക്കേണ്ടി വരും. പ്രസവ സമയത്ത് അമിതമായ രക്തസ്രാവം സംഭവിക്കാം. (ഗർഭായത്തിലെ അണുബാധ, മറുപിള്ളയുടെ അംശം പറ്റിപിടിച്ചിരിക്കുന്നത് കൊണ്ടോ ഒക്കെ ചിലപ്പോൾ ഇത് സംഭവിക്കാം. ) BP കൂടിയാൽ തന്നെ നിരവധി ശാരീരിക പ്രശ്നങ്ങൾ ഉണ്ടാകാം. ഗര്ഭകാല പ്രമേഹം ഉള്ള ചിലർക്കെങ്കിലും പിന്നീട് Type 2 Diabetis ഉണ്ടായ ചരിത്രം ഉണ്ട്. ശ്രദ്ധിച്ചോ..

പ്രസവം കഴിഞ്ഞാൽ ചില യുവതികൾക്ക് ഉൽക്കണ്ട anxiety , മനപ്രയാസം, പെട്ടെന്ന് കരയുക, ദേഷ്യം കൂടുക etc സൈക്കോളജിക്കൽ പ്രശ്നങ്ങളും ഇടയ്ക്കു വരാം. ഹോർമോണിന്റെ വ്യതിയാനം കാരണം വിഷാദ രോഗമൊക്കെ വരാം. പ്രസവം കാഴ്ചക്കാരായി നിൽക്കുന്ന പുരുഷന്മാർക്ക് എളുപ്പമായി തോന്നുമെങ്കിലും അനുഭവിച്ച സ്ത്രീകൾക്ക് അങ്ങനെ അല്ല.

പലപ്പോഴും രണ്ട് പ്രസവം ഒക്കെ കഴിഞ്ഞാൽ സ്ത്രീകൾ തടിക്കും. പലർക്കും "കുഞ്ഞു കുട്ടി, യുവതി " ഇമേജ് നഷ്ടപ്പെടാൻ സാധ്യത വരുന്നു. ചിലർക്ക് അതിനു മുമ്പുള്ള ഗ്ലാമർ നഷ്ടപ്പെടുന്നു. കഷ്ടപ്പെട്ട് ലഘുവായി വ്യയാമം ചെയ്‌താൽ പ്രസവത്തിന്റെ സൈഡിരിയൽ effect കുറക്കാം..

ഗർഭ ധാരണവും, പ്രസവവും ശാരീരികമായ പ്രക്രിയ ആണ്..പക്ഷെ കുറേ വേദന അനുഭവിക്കണം. അതിനാൽ കഴിവതും ഒരു കുട്ടിയിൽ നിർത്തുക.

(വാൽ കഷ്ണം….ഇതൊക്കെ ഒരുവിധം സഹിക്കാം.. പ്രസവിച്ചു കഴിഞ്ഞാൽ പിന്നേ ദിവസവും കുളിക്കണം. അതും എണ്ണ തേച്ചു.. (ആഴ്ചയിൽ ഒരിക്കൽ കുളിക്കാറുള്ള ഒരു യുവതി പ്രസവിച്ചാൽ ഉള്ള അവസ്ഥ ആലോചിച്ചു നോക്ക്. ബോറാകും).. പ്രസവം കാരണം 99 ശതമാനം സ്ത്രീകൾക്കും സൗന്ദര്യം കുറയുന്നു. ഇത്രയും ഒക്കെ കഷ്ടപ്പെട്ട് പ്രസവിച്ചാലും കുട്ടിയുടെ ജനനത്തിൽ ഉത്തരവാദി ആയി വെറും 5 മിനുട്ട് കഷ്ടപ്പെട്ട ഭർത്താവ് കുട്ടി ജനിച്ചാൽ ഫുൾ credit അടിച്ചു മാറ്റുന്നു. പേരിനൊപ്പം അച്ഛന്റെ പേര് ചേർക്കുന്നു. പാവം 9 മാസം 10 ദിവസം വയറ്റിലിട്ട, ഇത്രയും വേദനകൾ സഹിച്ച, കുട്ടി കാരണം ഗ്ലാമർ നഷ്ടപ്പെട്ട അമ്മ വട്ട പൂജ്യം ആകുന്നു.കഷ്ടം

)