പണ്ഡിറ്റിന്റെ ക്രിക്കറ്റ് നിരീക്ഷണം
ഇത്തവണത്തെ IPL cup വിജയിയെ കുറിച്ച് ഞാൻ മുമ്പ് പ്രവചിച്ചപ്പോൾ Banglore team cup അടിക്കില്ല എന്ന് പറഞ്ഞപ്പോൾ നിരവധി RCB fans "ഇത്തവണ ഞങ്ങൾ കപ്പ് അടിക്കും " എന്നും പറഞ്ഞു കമന്റ് ഇട്ടിരുന്നു .
മുംബൈ ഫാനായത് കൊണ്ട് മാത്രം അല്ല ഞാൻ അങ്ങനെ പ്രവചിച്ചത് . കോലി ജിക്ക് captain എന്ന രീതിയിൽ ഭാഗ്യം കുറവാണെന്നു ഇത്രയും കാലത്തെ അനുഭവത്തിൽ നിന്നാണ് അങ്ങനെ പറഞ്ഞത് . (രണ്ടു രാജ്യങ്ങൾക്കു ഇടയിൽ കളിക്കുമ്പോൾ പരമ്പര കിട്ടും . പക്ഷെ ക്യാപ്റ്റൻ ആയി ഒരു tournament പോലും ഇതുവരെ ജയിച്ചില്ല . )
ഇപ്പോൾ കോലി ജി captaincy ഒഴിഞ്ഞല്ലോ . അതൊരു positive ആയി എടുക്കുവാനാണ് ഞാൻ ഇഷ്ടപ്പെടുന്നത് . ഒരു കളിക്കാരൻ മാത്രം ആയി കളിക്കുമ്പോൾ സമ്മർദ്ദം ഇല്ലാതെ കുറെ കൂടി മികവ് നില നിർത്തുവാനും കഴിഞ്ഞേക്കും . (ഇത്തവണ മുഴുവൻ ഓപ്പണർ ആയി ഇദ്ദേഹം എന്തിനു വന്നു എന്ന് എനിക്ക് മനസ്സിലാകുന്നില്ല . അതൊക്കെ ഒരു വെടിക്കെട്ടു ബാറ്റ്സ്മാൻ ഏറ്റെടുക്കുന്നതാണ് ഭംഗി . ഒരു class player ആയ ഇദ്ദേഹം നാലാം position ആണ് ഏററവും നല്ലത് . എന്നിട്ടു മികച്ച രീതിയിൽ ഫിനിഷ് ചെയ്യാനും ആകും . )
ഇത്തവണ Maxwell ji, Patel ji യുടെ മികവിലാണ് ഇത്രയെങ്കിലും അവർ എത്തിയത് . AB Dievilliers ജിനേ കുറച്ചു ഒതുക്കിയത് പോലെ തോന്നി. ഏതായാലും ഇനി നല്ലൊരു ക്യാപ്റ്റന്റെ കീഴിൽ RCB വരും വർഷങ്ങളിൽ എങ്കിലും നന്നായി കളിച്ചു കപ്പ് അടിക്കട്ടെ എന്ന് ആശംസിക്കുന്നു .
(വാൽകഷ്ണം….. ഇനി വരുന്ന T20 world cup കോലി ജിയുടെ കീഴിൽ ഇന്ത്യ കളിക്കുന്നു. അതിനു ശേഷം അദ്ദേഹം സ്ഥാനം ഒഴിഞ്ഞാൽ രോഹിത് ജിയെ ക്യാപ്റ്റൻ ആക്കണം . എന്നാൽ ഇന്ത്യ വേറെ ലെവൽ ആകും എന്ന് കരുതുന്നു . )