രണ്ടാം ഏകദിനത്തിൽ 100 റൺസ് തോൽവി; അടുത്ത കളി ഫൈനൽ പോലെ

പണ്ഡിറ്റിൻ്റെ ക്രിക്കറ്റ് നിരീക്ഷണം

രണ്ടാം ഏകദിനത്തിലെ ഇന്ത്യയുടെ 100 റൺസ് പരാജയം ഞെട്ടിക്കുന്നതാണ്. നിലവിൽ ഇംഗ്ലണ്ട് പരമ്പര (1-1) എത്തിച്ചു. അടുത്ത കളി ഇതോടെ ഫൈനൽ പോലെയായി. അതിൽ ഇന്ത്യ ജയിച്ചു പരമ്പര നേടും എന്നു കരുതാം .

ആദ്യം ബാറ്റ് ചെയ്ത

England 102 റൺസിന് ഇടയിൽ 5 wicket നഷ്ടപ്പെട്ട് തകരുന്ന അവസ്ഥയിൽ അവരെ പെട്ടെന്ന് പുറത്താക്കാൻ ഇന്ത്യക്ക് കഴിഞ്ഞില്ല. അതാണ് പരാജയ കാരണം . പിന്നെ ബാറ്റ് ചെയ്തപ്പോൾ മുൻനിര ചീട്ടു കൊട്ടാരം പോലെ തകർന്നു. വെറും 31 , റൺസ് എടുക്കുന്നതിന് ഇടയിൽ 4 wicket നഷ്ടമായി. പതിവ് പോലെ മോശം ഫോമിൽ തുടരുന്ന കോഹ്ലി ജി വെറും 16 റൺസ് എടുത്തു പുറത്തായി. കൂടെ രോഹിത് ജി, ധവാൻ ജി, പന്ത് ജി ഒക്കെ കളി മറന്നു പെട്ടെന്ന് പുറത്തായി.

Middle order batsman ചെറുതായി ചെറുത്തു നിന്നെങ്കിലും ഇന്ത്യ വെറും 146 ന് പുറത്തായി.

എൻ്റെ അഭിപ്രായത്തിൽ

നല്ല bounce ഉള്ള പിച്ചിൽ കുറച്ചു കൂടി ആക്രമിച്ച് കളിക്കുന്നതായിരുന്ന് ബുദ്ധി. അവരുടെ പല batsman മാർ, നമ്മുടെ സൂര്യ ജിയും ഒക്കെ അത് തെളിയിച്ചു.

(അടുത്ത കളിയിൽ എങ്കിലും over defence പോകാതെ തുടക്കം മുതൽ ആക്രമിച്ചു കളിച്ചാൽ ഇന്ത്യക്ക് ജയിക്കാനാകും .. കൂടെ middle overs നന്നായി എറിയുക.)