പണ്ഡിറ്റിന്റെ സിനിമ നിരീക്ഷണം
സത്യത്തിൽ മലയാള സിനിമയിൽ shooting, മാർക്കറ്റിംഗ് അടക്കം ഒരു കാര്യത്തിലും ഒരു പ്രഫഷണൽ സ്വഭാവം ഇല്ല എന്നതാണ് സത്യം. (അച്ചടക്കം, money മാനേജ്മെന്റ്, പണം കുറച്ചു ചിലവാക്കിയുള്ള marketing etc)
കഴിഞ്ഞ ദിവസങ്ങളിൽ പ്രമുഖ നിർമാതാവും, സൂപ്പർ ഹിറ്റ് സിനിമ സംവിധാനം ചെയ്ത ആളുമായി ചെറിയ കലാപങ്ങൾ വായിച്ചല്ലോ.. കഴിഞ്ഞ സിനിമ നിർമാതാവിനു കോടികളുടെ നഷ്ടം ഉണ്ടാക്കി എന്നു അങ്ങേര് പറയുമ്പോൾ, സത്യം മറ്റൊന്നാണെന്ന് സംവിധായകനും പറയുന്നു.
സിനിമ എന്നത് വെറുമൊരു ബിസിനസ് ആണെന്ന് ഞാൻ പണ്ടേ പറഞ്ഞിട്ടുണ്ട്. എന്നാൽ മലയാള സിനിമയിലെ മറ്റെല്ലാവരും പുറമെ പറയുന്നത് അവർ കലയെ ഉദ്ധരിക്കുവാൻ ആണ് സിനിമ ചെയ്യുന്നത്, അവരെല്ലാം കലക്ക് വേണ്ടി ജീവിക്കുന്നു, കലക്ക് വേണ്ടി മരിക്കുന്നു എന്നാണ്. എന്നാൽ ഭൂരിഭാഗവും പണം ഉണ്ടാക്കുവാൻ വേണ്ടി ആണ് ഇത് ചെയ്യുന്നത്. പക്കാ ബിസിനസ്..
സത്യത്തിൽ സിനിമ നിർമിക്കുക എന്നത് വെറും ഒരു gambling ആണ്. കിട്ടിയാൽ കിട്ടി, അല്ലെങ്കിൽ വെച്ച പൈസ മൊത്തം പോകും. Shooting, റിലീസ്, മാർക്കറ്റിംഗ് ഒക്കെ വിവരമുള്ള ആളെ മാത്രമേ ഏതൊരു നിർമാതാവും സംവിധായകൻ ആക്കാവു. ഇല്ലെങ്കിൽ പിന്നേ കരഞ്ഞിട്ട് കാര്യമില്ല. അതുപോലെ സിനിമ പരാജയപെട്ടാൽ തനിക്കു ഇതിൽ ഒരു ഉത്തരവാദിത്വവും ഇല്ല എന്നു സംവിധായകൻ ആദ്യമേ എഗ്രിമെന്റ് എഴുതി വെക്കണം. പടം പൊട്ടിയാൽ വെറുതെ ഓരോന്ന് കേൾക്കേണ്ടല്ലോ.
സംവിധായകൻ ആദ്യം പറയുന്ന ബഡ്ജറ്റ് കൂടി പോയാൽ എന്റെ അഭിപ്രായത്തിൽ, ഷൂട്ടിങ് പകുതി ആകുമ്പോഴേ, അങ്ങേരെ ഒഴിവാക്കി മറ്റൊരാളെ സംവിധാനം ഏല്പിക്കുന്നതാണ് ബുദ്ധി. ആദ്യം പറഞ്ഞ estimate കൂടിയാൽ ഫുൾ resposnsibilty സംവിധായകൻ ആകുമെന്ന് അർത്ഥം.
എങ്ങനെ ആണ് പ്രൊഫഷനലിസം കൊണ്ട് വരേണ്ടത്.
Eg.. 50 കോടിക്ക് ഒരു സംവിധായകൻ ഒരു സിനിമ ചെയ്യാം എന്നു പറഞ്ഞാൽ അത്യാവശ്യം സിനിമ നിർമിച്ചു പരിചയം ഉള്ള സമ്പന്നനായ "പ്രൊഡക്ഷൻ ഡിസൈനർ " എന്നൊരാളെ ഈ പ്രൊജക്റ്റ് മൊത്തം
ഒരു നിർമാതാവ് ഏൽപ്പിക്കണം. മൊത്തം സിനിമ തുടങ്ങി റിലീസ് വരെ ഈ ജോലി ചെയ്യുവാൻ 10 ശതമാനം കമ്മിഷൻ കൊടുക്കുക. അഭിനേതാക്കൾ കൃത്യ സമയം സെറ്റിൽ കൊണ്ട് വരിക, പ്രതിഫലം കൊടുക്കുക അതാത് charting പ്രകാരം shooting തീർക്കുക, വേണ്ടി വന്നാൽ അഭിനേതാക്കളെയോ, സംവിധായകനെ വരെയോ ഒഴിവാക്കി മറ്റു ആളുകളെ കൊണ്ടുവരിക etc എല്ലാം ഈ ഡിസൈനർ ചെയ്യണം. എത്ര പ്രമുഖ നടനായാലും, നടി ആയാലും സമയത്ത് സെറ്റിൽ വന്നില്ലെങ്കിൽ സാലറി കട്ട് ചെയ്യുക.
ഇനി 50 കോടി എന്നും പറഞ്ഞു 120 കോടി ആയാൽ അതിന്റെ ഉത്തരവാദിത്വം ഈ പറഞ്ഞ production ഡിസൈനർ ക്കു ആയിരിക്കും. അതായത് ബാക്കി പണം അങ്ങേര് സ്വന്തം കൈയ്യിൽ നിന്നും ഇടേണ്ടി വരും. സെറ്റിൽ കഞ്ചാവ്, MDMA, മദ്യം etc ഒന്നും ആരും ഉപയോഗിക്കുന്നില്ല എന്നു ഉറപ്പു വരുത്തേണ്ടതും, സ്ത്രീകൾ സുരക്ഷിതർ ആകുവാൻ വേണ്ട നടപടി എടുക്കേണ്ടത് ഒക്കെ ഇങ്ങേർ ആകും. ഇതാണ് പ്രൊഫഷണൽ ചിന്ത.
അങ്ങനെ വരുമ്പോൾ പരസ്പരം നിർമ്മാതാവ്, സംവിധായകൻ, നടന്മാർ തമ്മിൽ ഉള്ള ചെളി വാരി എറിയൽ അവസാനിപ്പിക്കാം.
പരമാവധി ബഡ്ജറ്റ് കുറക്കുവാൻ 1 മണിക്കൂർ 30 മിനുട്ട് നീളമുള്ള സിനിമകൾ ആക്കി മാറ്റുക. എടുത്ത സീൻ ഒന്നും കട്ട് ചെയ്യരുത് എന്നു തുടക്കം മുതലേ ചിന്തിക്കുക. പാട്ട്, സ്റ്റണ്ട്, croud സീൻസ് മാക്സിമം കുറക്കുക. കഴിയുന്നതും കേരളത്തിൽ വെച്ചു ഒറ്റ schedul ലിൽ film തീർക്കുക. അങ്ങനെയൊക്കെ ചെയ്താൽ മലയാളത്തിൽ 50 ശതമാനം സിനിമയും വിജയിക്കും. നിലവിൽ 10 ശതമാനം ആണ് വിജയ നിരക്ക്.
കഴിയുന്നതും satellite റൈറ്റ് ഉള്ള നടന്മാർ സ്വന്തമായി ലോ ബഡ്ജറ്റ് ഫിലംസ് നിർമിക്കുക. അതാണ് ലാഭം. കൂടെ സംവിധാനം കൂടെ ചെയ്യുവാൻ ശ്രമിക്കുക. മറ്റൊരാളുടെ കീഴിൽ വർക്ക് ചെയ്യുന്നത് ഒഴിവാക്കുക. പ്രധാന താരം തന്നെ സംവിധാനം ചെയ്ത് നിർമിച്ചാൽ ഇപ്പോൾ 80 ദിവസം shooting വേണ്ട സിനിമ 40 ദിവസം കൊണ്ട് തീരും. പിന്നേ പെണ്ണ് പിടുത്തം എന്ന ആരോപണങ്ങൾ, കഞ്ചാവ് MDMA മാർക്കറ്റിംഗ് എന്ന ആരോപണങ്ങൾ കള്ളപ്പണം വെളുപ്പിക്കുക എന്ന ആരോപണങ്ങൾ എല്ലാം ഇല്ലാതാകും.
ഇനിയെങ്കിലും മലയാള സിനിമയിൽ സീരിയസ് ആയി കാണുന്ന ആളുകൾ വന്നാൽ ഈ ഫീൽഡ് രക്ഷപ്പെടും. മദ്യം, പുക മൊത്തം നിരോധിക്കുക. അല്ലെങ്കിൽ മലയാള സിനിമ ഉള്ളിടത്തോളം കാലം സിനിമ എടുത്തു നഷ്ടം സംഭവിച്ച നിർമാതാക്കളുടെ കരച്ചിൽ, നടിമാർക്ക് എതിരെയുള്ള ആക്രമണങ്ങൾ, പെണ്ണ് പിടുത്തം, കഞ്ചാവ് , മദ്യം,MDMA മാർക്കറ്റിംഗ്, കള്ള പണം വെളുപ്പിക്കൽ, etc ഒക്കെ തുടരും. ഇതിനു ഇടയിലും ബോധം ഉള്ള നിർമാതാക്കൾ സിനിമ ചെയ്തു ലാഭം ഉണ്ടാക്കും. ബോധം ഉള്ള നടന്മാർ സ്വയം നിർമിച്ചു, സംവിധാനം ചെയ്ത് പണം ഉണ്ടാക്കും. നടന്മാർ നിർമിച്ച 90 ശതമാനം സിനിമകളും കേരളത്തിൽ ഹിറ്റ് ആണ്. ഇതേ നടന്മാർ മറ്റുള്ള നിർമാത്താക്കളുടെ സിനിമകളിൽ അഭിനയിക്കുമ്പോൾ എത്ര ശതമാനം വിജയിക്കുന്നു എന്നു നിങ്ങൾ തന്നെ calculate ചെയ്യുക.
(വാൽ കഷ്ണം….. ഞാൻ പരമാവധി budject കുറച്ചാണ് സിനിമ നിർമ്മിക്കുന്നത്. കള്ള്, കഞ്ചാവ് etc ഒഴിവാക്കി അച്ചടക്കം നിലനിർത്തി കൃത്യമായി രാവിലെ തുടങ്ങി ഫുൾ ആയി വർക്ക് ചെയ്യുന്നു. അത്യാവശ്യക്കാർക്ക് മാത്രം ലോഡ്ജിങ് കൊടുക്കുന്നു. സെറ്റിൽ വായിനോട്ടം, അനാവശ്യ സംസാരം ഒന്നുമില്ല. അതിനാൽ ഇന്നുവരെ എടുത്ത എല്ലാ സിനിമകളും വിജയിച്ചു. മലയാള സിനിമയിൽ കലാകാരന്മാർ ഇല്ല, കലയെ വിറ്റു ജീവിക്കുന്ന കുറേ ബിസിനെസ്സ്കാർ മാത്രമേ ഉള്ളൂ )