പണ്ഡിറ്റിൻ്റെ ആരോഗ്യ നിരീക്ഷണം
വെറും 18 വയസുള്ള ഒരു പയ്യൻ ദിവസവും 6 തവണ വരെ എനർജി ഡ്രിങ്ക് കഴിക്കുകയും ഒടുവിൽ വൃക്ക തകരാറായി മരിച്ച വാർത്ത എല്ലാവരും വായിച്ചിരിക്കുമല്ലോ. (ന്യൂസ് ലിങ്ക് comment ബോക്സിൽ ഉണ്ടെ..)
എനർജി ഡ്രിങ്ക് ചെറിയ അളവിലെ കഴിക്കുവാൻ പാടുള്ളൂ. ഇത് ശരീരത്തിന് ഒട്ടും നല്ലതല്ല.
എനർജി ഡ്രിങ്കുകളിൽ ഏറ്റവും അറിയപ്പെടുന്നതും വ്യാപകമായി ഉപയോഗിക്കുന്നതുമായ ഉത്തേജകമാണ് കഫീൻ. എനർജി ഡ്രിങ്കുകളിൽ 80 ഗ്രാം മുതൽ 300 മില്ലിഗ്രാം വരെ കഫീന്റെ അളവ് വ്യത്യാസപ്പെടാം. കൂടെ ശരീരത്തിന് വളരെ ദോഷം ചെയ്യുന്ന
പഞ്ചസാര മറ്റൊരു 40 ഗ്രാം വരെ, ആവറേജ് 10 ടീസ്പൂൺ, അടങ്ങിയിരിക്കുന്നു.
ചില ബ്രാൻഡുകൾ പോലും ചേരുവകളിൽ "പ്രൊപ്രൈറ്ററി മിശ്രിതങ്ങൾ" അടങ്ങിയിട്ടുണ്ടെന്ന് അവർ തന്നെ സമ്മതിക്കാറുണ്ട്.
ഒരു പ്രൊപ്രൈറ്ററി മിശ്രിതം (Proprietary blend) എന്നാൽ ഒരു വ്യക്തിയോ കമ്പനിയോ മാത്രം വികസിപ്പിച്ചെടുത്തതോ, നിയമപരമായി അവരുടേതുമാത്രമായി ഉടമസ്ഥാവകാശം ഉള്ളതോ (ആയ ചേരുവകളുടെ കൂട്ടായ്മയാണ്. Patent Right/Trade Secret പുറത്ത് പറയില്ല, എഴുതില്ല എന്നർത്ഥം. ..ഇത്തരം മിശ്രിതങ്ങളുടെ ചേരുവകളും അവയുടെ കൃത്യമായ അളവും മറ്റുള്ളവർക്ക് വെളിപ്പെടുത്താറില്ല
അതൊക്കെ നമ്മുടെ ശരീരത്തിന് എത്രമാത്രം ദോഷമാകും എന്ന് പറയുവാൻ പറ്റില്ല. ഒന്നിനും തെളിവില്ല.
ഒരാൾ രാവിലെ കാപ്പി കുടിച്ചതിനുശേഷം, വ്യായാമത്തിന് മുമ്പുള്ള എനർജി ഡ്രിങ്കുകൾ മദ്യത്തിൽ കലർത്തി ചിലർ കഴിക്കുന്നതും risk ആണ്. കാരണം ഒരു ഉത്തേജക മരുന്ന് (കഫീൻ) ഒരു വിഷാദ മരുന്ന് (ആൽക്കഹോൾ) യുമായി സംയോജിപ്പിക്കുന്നത് നിങ്ങളുടെ ലഹരിയുടെ അളവ് മറയ്ക്കുകയും നിർജ്ജലീകരണ സാധ്യത വർദ്ധിപ്പിക്കുകയും നിങ്ങളുടെ ഹൃദയത്തിന് സമ്മർദ്ദം ചെലുത്തുകയും ചെയ്യും. ഇങ്ങനെ നിരന്തരം കഴിക്കുന്നത് ഹാർട്ട് അറ്റാക്ക് ഒക്കെ സംഭവിക്കാം.
എനർജി ഡ്രിങ്ക് അപകടകരമാണ്, പ്രത്യേകിച്ചും നിങ്ങളുടെ മൊത്തം കഫീൻ ഉപഭോഗം സൂക്ഷ്മമായി നിരീക്ഷിക്കുന്നില്ലെങ്കിൽ…
ഉയർന്ന കഫീൻ അടങ്ങിയ ഒരു എനർജി ഡ്രിങ്ക് മാത്രം കഴിക്കുന്നത് വിറയൽ, ഉത്കണ്ഠ, ഉറക്കമില്ലായ്മ, വേഗത്തിലുള്ള ഹൃദയമിടിപ്പ്, തലവേദന അല്ലെങ്കിൽ ദഹനക്കേട് തുടങ്ങിയ പാർശ്വഫലങ്ങൾക്ക് കാരണമാകും.
എനർജി ഡ്രിങ്കുകൾ ഒഴിഞ്ഞ വയറ്റിൽ വലിയ അളവിൽ കഴിക്കുമ്പോഴോ, അല്ലെങ്കിൽ കാപ്പി പോലുള്ള മറ്റ് ഉത്തേജക മരുന്നുകളുമായോ, വ്യായാമത്തിന് മുമ്പുള്ള പൊടികളുമായോ ചേർക്കുമ്പോഴോ ഈ ലക്ഷണങ്ങൾ കൂടുതലായി ഉണ്ടാകാൻ സാധ്യതയുണ്ട്. ജാഗ്രതൈ..
ചില ആളുകൾക്ക് ഹൃദയ താളം അസ്വസ്ഥതകൾ, ഉയർന്ന രക്തസമ്മർദ്ദം, വിട്ടുമാറാത്ത ഉറക്ക പ്രശ്നങ്ങൾ എന്നിവ അനുഭവപ്പെടാം, ഇത് രോഗപ്രതിരോധ സംവിധാനത്തെയും ഉപാപചയ ആരോഗ്യത്തെയും തകരാറിലാക്കും.
പ്രത്യേകിച്ച് തലച്ചോറ് വികസിച്ചുകൊണ്ടിരിക്കുന്ന കൗമാരപ്രായത്തിൽ, ഉയർന്ന അളവിൽ കഫീൻ കഴിക്കുന്നതിന്റെ ദീർഘകാല നാഡീവ്യവസ്ഥയെ ബാധിക്കും.. ശ്രദ്ധിച്ചോ…
കൂടാതെ, മുലയൂട്ടുന്ന ഗർഭിണികളായ സ്ത്രീകൾ കഫീൻ കൂടുതൽ കഴിക്കരുത്. കാരണം കഫീൻ മറുപിള്ളയെ മറികടന്ന് കുഞ്ഞിനെ ബാധിക്കും അല്ലെങ്കിൽ മുലപ്പാലിൽ ഉണ്ടാകാം. ഉത്കണ്ഠ, ഉറക്കമില്ലായ്മ അല്ലെങ്കിൽ മുമ്പുണ്ടായിരുന്ന ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉള്ള ആർക്കും കഫീന്റെ ഫലങ്ങളോട് പ്രത്യേകിച്ച് സെൻസിറ്റീവ് ആകാം, ഒടുവിൽ വൃക്ക , ഹൃദയം പ്രവർത്തനത്തിൻ്റെ പണിപാളും..
അസ്വസ്ഥത, വിറയൽ, ഉൽകണ്ഠ, തലവേദന , വേഗത്തിലുള്ള ഹൃദയമിടിപ്പ് എന്നിവ ചായ, കാപ്പി ഒക്കെ വളരെ കൂടുതലായി കഴിക്കുന്നവർക്ക് പോലും അനുഭവപ്പെടുന്നുണ്ടല്ലോ. അപ്പോൾ മരണപ്പെട്ട 18 വയസ്സുകാരൻ ദിവസം കൂടുതൽ തവണ യാതൊരു നിയന്ത്രണവും ഇല്ലാതെ എനർജി ഡ്രിങ്ക് കഴിച്ചപ്പോൾ ഷുഗർ കൂടി, കഫീൻ പണികൊടുത്തു, വൃക്ക തകരാറായി, ഒടുവിൽ heart attack വന്നു മരണപ്പെട്ടു.
(വാൽ കഷ്ണം…ചില ആളുകൾക്ക് ചെറിയ അളവിൽ എനർജി ഡ്രിങ്കുകൾ ഉചിതമായിരിക്കാമെങ്കിലും, ചില വ്യക്തികൾക്ക് അവ പൂർണ്ണമായും ഒഴിവാക്കുന്നതാണ് നല്ലത്.ഉപയോഗിക്കുവർ ഉറങ്ങുന്നതിന് 6 മണിക്കൂർ മുമ്പ് വരെയേ എനർജി ഡ്രിങ്ക് കഴിക്കാവൂ.അല്ലെങ്കിൽ ഉറക്കത്തെ ബാധിക്കും.)
By Santhosh Pandit (പണ്ഡിറ്റ് പുലി അല്ല. പുലികളെ വേട്ടയാടുന്നവനാണ്.. The real Gold, among the rolled gold..പണ്ഡിറ്റിനെ പോലെ ആരുമില്ല )