ഇറാൻ-ഇസ്രയേൽ യുദ്ധം 3 മാസം വരെ നീളാം; മൂന്നാം ലോക മഹായുദ്ധം ആകില്ല

പണ്ഡിറ്റിൻ്റെ യുദ്ധ നിരീക്ഷണം

ഇപ്പൊൾ നടക്കുന്ന ഇറാൻ – ഇസ്രയേൽ -ഗൾഫ് രാജ്യങ്ങൾ തമ്മിലുള്ള യുദ്ധം പരമാവധി 10 ദിവസം കൊണ്ട് അവസാനിക്കും എന്നാണ് തുടക്കം ഞാൻ കരുതിയത്. പക്ഷേ യുദ്ധം രണ്ടു മാസമോ അതിൽ അധികമോ നീളുമോ എന്ന് ഇപ്പൊൾ ഭയപ്പെടുന്നു. എന്തായാലും മൂന്നാം ലോക മഹായുദ്ധം ആകില്ല. 3 മാസം വരെ നീണ്ടു നിൽക്കുന്ന യുദ്ധം..

ഇറാൻ്റെ സുഹൃത്ത് രാജ്യങ്ങളായ റഷ്യയും, ചൈനയും പ്രകടമായി ഈ യുദ്ധത്തിൽ കക്ഷി ചേരുന്നില്ല .(എങ്കിൽ മൂന്നാം ലോക മഹാ യുദ്ധം ആകുമെന്ന് ഉറപ്പാണ്). എന്നാല് ഉക്രൈനിനോട് യുദ്ധം ചെയ്ത് അല്പം ക്ഷീണിച്ച അവസ്ഥയിൽ ആണ് റഷ്യ. പക്ഷേ വലിയ വലിയ ആയുധങ്ങൾ റഷ്യയും ചൈനയും ഇറാന് ഉള്ളിലൂടെ കൊടുക്കുന്നു എന്നാണ് അറിഞ്ഞത്. ഉത്തര കൊറിയ യുടെ കൈയ്യിൽ വലിയ മിസൈൽ ഒക്കെ ഉണ്ടെങ്കിലും അവരും തൽകാലം അമേരിക്കക്ക് എതിരെ ഓപ്പൺ ആയി യുദ്ധത്തിന് വരില്ല. ചുരുക്കത്തിൽ മുമ്പ് ഉക്രൈൻ യുദ്ധം ചെയ്തത് പോലെ സാങ്കേതികമായി ഇറാൻ മറ്റുള്ള രാജ്യങ്ങളുടെ പിന്തുണയോടെ യുദ്ധം ചെയ്യുമെന്ന് അർഥം.

കൂടെ റഷ്യ , ചൈന എന്നിവർ അമേരിക്കയുടെ കപ്പലുകളെ അടക്കം , ഇറാൻ്റെ ശത്രു രാജ്യക്കാരുടെ മുഴുവൻ വിവരങ്ങളും ചോർത്തി കൊടുക്കുന്നുണ്ടാകും. റഷ്യയിൽ നിന്നും ചൈനയിൽ നിന്നും കിട്ടിയ പുതിയ നിലവാരമുള്ള മിസൈലുകൾ വെച്ച് ഇറാൻ കളി കളിക്കും എന്നാണ് തോന്നുന്നത്.

യുദ്ധം തുടർന്നാൽ ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്ക് വില കൂടും. വിലകയറ്റത്തിനോട് എല്ലാ രാജ്യവും പൊരുത്തപെടുക.. പാചക വാതകതിന് പകരം ഇപ്പോഴേ വിറകു ശേഖരിച്ചു വെക്കുക. ഭാവിയിൽ ഗുണം ചെയ്യും.

ഇസ്രയേൽൻ്റെ ലക്ഷ്യം അങ്ങോട്ട് കയറി ആക്രമിച്ചു ഇറാനികളെ കൊല്ലുകയല്ല. മറിച്ച് തങ്ങൾക്ക് ഭീഷണി ആകുന്ന ഇറാൻ്റെ ആയുധ ശേഖരം തകർക്കുക, ഇസ്രയേൽ അനുകൂല പുതിയ നേതാവിനെയും , ഭരണകൂടത്തെയും ഇറാനിൽ കൊണ്ട് വരിക.. അത്രയും സംഭവിച്ചാൽ യുദ്ധം അവസാനിക്കും. പക്ഷേ അത് അത്ര എളുപ്പമല്ല. അല്ലെങ്കിൽ നിലവിൽ സ്ത്രീ സമത്വം, സ്ത്രീ സ്വാതന്ത്ര്യം വേണമെന്ന് പറഞ്ഞു ഇറാനിൽ സമരം ചെയ്യുന്ന ഗ്രൂപ്പുകൾ കൂടുതൽ ശക്തമായി സർക്കാരിന് എതിരെ വന്നാൽ ചിലപ്പോൾ നടക്കും. പക്ഷേ നിലവിൽ അതിനുള്ള സാധ്യത ഇല്ല.

ഇറാനിലെ ന്യൂക്ലിയാർ പവർ പ്ലാന്റുകളെ ഇസ്രയേൽ ഒരു പരിധിവരെ യുദ്ധം ചെയ്തു നശിപ്പിച്ചു എങ്കിലും ഏകദേശം 65% യുറേനിയം പ്ലൂട്ടോണിയം എന്നിവ ഇപ്പോഴും ഇറാന്റെ പക്കൽ ഉണ്ട്.

അങ്ങനെയാണെങ്കിൽ വലിയതോതിലുള്ള ന്യൂക്ലിയാർ ആയുധങ്ങൾ ഉണ്ടാക്കാൻ ഇറാനു ഇപ്പോഴും സാധിക്കും.

. പക്ഷേ ഇറാന്റെ പ്രോക്സി ഗ്രൂപ്പുകൾ ഇപ്പോഴും ആക്രമണം നടത്തുന്നുണ്ട് ഹിസ്ബുള്ള, ഹമാസ്, ഹൂതികൾ പിന്നെ പലതരത്തിലുള്ള ചെറിയ ഗ്രൂപ്പുകൾ ഇപ്പോഴും ആക്ടീവാണ്. ഇസ്രയേൽ ലെബനൻ ആക്രമിച്ചു കുറെ ഹൂതികളെ ഇല്ലാതാക്കുക എന്ന വലിയ ടാസ്ക് എടുക്കുമെങ്കിലും പൂർണ വിജയം എളുപ്പമല്ല. കര മാർഗ്ഗം അമേരിക്കക്ക് ഇറാനെ തോൽപ്പിക്കുക tough task ആണ്..

ഇനി യുദ്ധം അവസാനിപ്പിക്കുവാൻ ആരെങ്കിലും മുൻകൈ എടുക്കാമെന്ന് വെച്ചാൽ ,

പക്ഷേ ഓരോ രാജ്യങ്ങളുടെയും താല്‍പര്യം വ്യത്യസ്തമായതിനാല്‍ ആര് മുന്‍കൈ എടുക്കും എന്നതാണ് കണ്ടറിയാനുള്ളത്.

യുക്രെയ്‌ന് വലിയ അളവില്‍ മിസൈലുകള്‍ നല്‍കിയത് യു.എസ് ആയുധശേഖരത്തെ ബാധിച്ചിട്ടുണ്ട് . ദീര്‍ഘകാലം നീളുന്ന ഒരു യുദ്ധത്തിന് ആവശ്യമായ മിസൈലുകളോ ലോജിസ്റ്റിക് സംവിധാനങ്ങളോ കണ്ടെത്തുന്നത് അമേരിക്കക്കും അൽപം ബുദ്ധിമുട്ടിക്കും.

ഇറാൻ വിചാരിക്കുന്നത് എൻ്റെ ഒരു കണ്ണു പോയാലും മറ്റു രാജ്യക്കാരുടെ രണ്ട് കണ്ണും പോകണം എന്നാണ് .അതാണ് ഇസ്രയേൽ നോടും അമേരിക്കയോടുമുള്ള കലിപ്പിൽ ഗൾഫ് രാജ്യങ്ങളിൽ ആക്രമണം നടത്തുന്നത്. ഇറാൻ തകരുമ്പോൾ കൂടെ ചെറിയ രീതിയിൽ എങ്കിലും പല രാജ്യങ്ങളും തകരും. അതാകും ഈ യുദ്ധത്തിൻ്റെ ക്ലൈമാക്സ്.

ഏതായാലും എല്ലാവർക്കും നഷ്ടം വരുത്തുന്ന ഈ യുദ്ധം ഉടനെ അവസാനിക്കാൻ പ്രാർത്ഥിക്കുന്നു..

(വാൽ കഷ്ണം….ഈ യുദ്ധത്തിൽ ഇറാന് വലിയ damage പ്രതീക്ഷിക്കാം. ഗൾഫ് രാജ്യങ്ങൾക്കു ടൂറിസം, real estate business വലിയ പ്രഹരം സംഭവിക്കാം. അമേരിക്കയിലുള്ള വിശ്വാസം അവർക്ക് അല്പം നഷ്ടപ്പെടാം. മൊത്തം അമേരിക്കക്ക് സാമ്പത്തികമായി വലിയ നഷ്ടം ഒടുവിൽ സംഭവിക്കാം. റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നതിലൂടെ ഇന്ത്യക്ക് വില കയറ്റം പിടിച്ചു നിർത്താം .. പക്ഷേ കയറ്റുമതി വരവ് കുറയാം. )