മുഖ്യമന്ത്രിയാകാൻ താൽപര്യമുണ്ട്; 33 MLA മാരുടെ പിന്തുണ ഞാൻ ഒപ്പിക്കും

ആരെയും കിട്ടുന്നില്ലെങ്കിൽ കേരളത്തിൻ്റെ പുതിയ മുഖ്യമന്ത്രി ആകുവാൻ എനിക്ക് താൽപര്യം ഉണ്ടെ.. 64 MLA മാരിൽ 21 പേരുടെ പിന്തുണ കിട്ടിയാൽ തന്നെ ബാക്കി വേണ്ട 12 സീറ്റ് ഞാൻ ഒപ്പിക്കും. ചില ചെറിയ MLA മാരെ ഉപ മുഖ്യമന്ത്രി ആകാമെന്നും, മറ്റുള്ള MLA മാരെ cabinet പദവി ഒക്കെ ഓഫർ കൊടുത്തു ചാക്കിട്ട് പിടിച്ചു 33 MLA support ഒപ്പിക്കും..

ഘടക കക്ഷികളുടെ പിന്തുണ എനിക്ക് കിട്ടില്ല. അവരൊന്നും മറ്റു പാർട്ടിക്കാരുടെ ആഭ്യന്തര വിഷയത്തിൽ ഇടപെടേണ്ട. അവരൊന്നും ഇല്ലാതെ തന്നെ ഭരിക്കാവുന്ന ഭൂരിപക്ഷം ഉണ്ടല്ലോ.

എന്നെ മുഖ്യമന്ത്രി ആക്കിയാൽ ഇന്ന് രാവിലെ തന്നെ സത്യ പ്രതിജ്ഞ ചെയ്യുവാൻ റെഡി..ഒരു ഗ്രൂപ്പിസവും പിന്നെ തലപൊക്കില്ല. നോക്കിക്കോ.

(വാൽ കഷ്ണം….മഞ്ചേശ്വരം or പാലക്കാട് MLA മാരെ രാജിവെപ്പിച്ചു അവിടെ ഞാൻ നിന്ന് ജയിച്ചോളാം. പോരെ)