നിസ്സാര തെറ്റിന് പ്രണയം അവസാനിപ്പിക്കരുത്; തെറ്റ് ജീവിതത്തിലെ ഒരു പേജ് മാത്രം

പണ്ഡിറ്റിന്റെ പ്രണയ നിരീക്ഷണം

പലരും പ്രണയ ബന്ധം അവസാനിപ്പിക്കുന്നത് നിസ്സാര കാര്യത്തിന്, അല്ലെങ്കിൽ പ്രണയിക്കുന്നവരുടെ ഭാഗത്തു നിന്നുള്ള ചെറിയ തെറ്റുകൾ കാരണമാണ്. എന്നാൽ ഈ ലോകത്ത് എല്ലാം തികഞ്ഞ ആരുമില്ല എന്നതാണ് സത്യം. മറക്കുവാനും, പൊറുക്കുവാനും പറ്റാവുന്ന തെറ്റാണെങ്കിൽ അങ്ങ് ക്ഷമിച്ചു കളയുക. ഉള്ള ജീവിതം ആനന്ദകരമായി അവരോട് കൂടെ ജീവിക്കുക.

തെറ്റ് എന്നത് ജീവിതത്തിലെ ഒരു പേജാണ്.,എന്നാൽ പ്രണയ ബന്ധം എന്നത് സമ്പൂർണ്ണ പുസ്തകമാണ്.,അതുകൊണ്ട് ഒരു പേജിനു വേണ്ടി മുഴുവൻ പുസ്തകവും നഷ്ടപ്പെടുത്തരുത്..

"ചിത" പോലെയാണ് ഒരോ നല്ല കാമുകൻ/ കാമുകിമാരും..അവർ

കത്തുന്നതും കത്തിയാളുന്നതും

കാണുവാൻ കാമുകി/കാമുകൻ ഉണ്ടാകും.

" പക്ഷേ"

നീറി പുകയുന്നതു

കാണാൻ ആരും ഉണ്ടാവില്ല എന്നതാണ് സത്യം.

(വാൽ കഷ്ണം…. ചിലർ പ്രണയം മനസ്സിൽ വെക്കും. എന്നിട്ട് മറ്റെയാൾ മരിക്കുകയോ, വേറെ കല്യാണം കഴിച്ചു പോയാലോ പണ്ടത്തെ ഇഷ്ടം പറയും. എന്ത് കാര്യം? പട്ടിണികിടന്നു

മരിച്ചവന്റെ മുന്നിൽ

ഭക്ഷണപൊതി കൊണ്ട്

വച്ചത് പോലെയാണ് ആവശ്യം കഴിഞ്ഞു കിട്ടുന്ന എന്തും…)