ഫ്രാൻസിനെ 6-4ന് തകർത്ത് ഇംഗ്ലണ്ടിന് വെങ്കലം; സാക്കയ്ക്ക് ഹാട്രിക്

2026 ഫിഫ ലോകകപ്പിലെ ലൂസേഴ്‌സ് ഫൈനലിൽ ഫ്രാൻസിനെ 6–4 എന്ന സ്‌കോറിന് തകർത്ത് ഇംഗ്ലണ്ട് മൂന്നാം സ്ഥാനം (വെങ്കല മെഡൽ) സ്വന്തമാക്കി. 1966-ൽ കിരീടം നേടിയതിന് ശേഷം ലോകകപ്പ് ചരിത്രത്തിൽ ഇംഗ്ലണ്ടിന്റെ ഏറ്റവും മികച്ച പ്രകടനമാണിത്.

ഇംഗ്ലണ്ടിനായി ഗോളുകൾ നേടിയത് ബുകായോ സാക്ക ജി (ഹാട്രിക്), ഡിക്ലാൻ റൈസ് ജി , എസ്രി കോൻസ ജി,ജൂഡ് ബെല്ലിങ്ഹാം ജി എന്നിവരാണ്

എല്ലാവരും പ്രതീക്ഷിച്ചത് പോലെ തന്നെ

എംബാപ്പെ ജി മെസി ജിയെ മറികടന്ന് ലോകകപ്പിലെ ഗോൾവേട്ടക്കാരിൽ ഒന്നാമത് എത്തി ചരിത്രം കുറിച്ച്. ഗോൾഡൻ ബൂട്ട് മാക്സിമം പതിവ് പോലെ അങ്ങേർക്കു കിട്ടിയേക്കും. ഇത് മറികടക്കുക ബുദ്ധിമുട്ടാണ്.

ഫിഫ ലോകകപ്പ് ഗോൾഡൻ ബൂട്ട് പോരാട്ടത്തിൽ 10 ഗോളുകളും 4 അസിസ്റ്റുകളുമായി ഫ്രഞ്ച് താരം ഒന്നാമത് എത്തിയത്. . ഇംഗ്ലണ്ടിനെതിരെയുള്ള മൂന്നാം സ്ഥാനത്തിനായുള്ള ലൂസേഴ്‌സ് ഫൈനലിൽ ഇരട്ട ഗോൾ നേടിയതോടെ, ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ (22 ഗോളുകൾ) നേടുന്ന താരമെന്ന ലയണൽ മെസ്സി ജിയുടെ റെക്കോർഡും എംബാപ്പെ ജി ചുരുങ്ങിയ കാലത്തിനുള്ളിൽ തകർത്തു.

ഇനി ഫൈനലിൽ ആര് ജയിക്കുമെന്ന് പ്രവചിക്കുന്നില്ല. അർജന്റീന ഒരു വശത്തു വന്നാൽ എപ്പോഴും എന്റെ പ്രവചനം തെറ്റുന്നത് പതിവാണ്. അതിനാൽ നന്നായി കളിക്കുന്നവർ ജയിക്കട്ടെ. ഇതുവരെ 4 പ്രമുഖ ടീമിനെ തകർത്ത സ്പെയിൻ കപ്പ്‌ കിട്ടുവാൻ മുന്നിലാണ് എന്നു പറയില്ല

All the best ടീം ഇംഗ്ലണ്ട്

All the best എൻബാപ്പെ ജി

(വാൽ കഷ്ണം…..ഇംഗ്ലണ്ട് കപ്പ്‌ നേടുമെന്ന് കരുതിയെ. ഒടുവിൽ വെറും മൂന്നാം സ്ഥാനം കിട്ടിയെ . ഞങ്ങൾ ആ ലോക്കൽ കപ്പ്‌ കണ്ടു കൂടെ കൂടിയവർ അല്ല.(ഒരു കുഞ്ഞു കപ്പ്.. ഡിസൈൻ പോരാ. ഇതിലും നല്ല കപ്പ്‌ കോഴിക്കോട് പല ഷോപ്പിലും ചില്ലറ പൈസക്ക് കിട്ടും ) ഇംഗ്ലണ്ട്

ഒരു രസത്തിനു കളിക്കുന്നു. ഗോൾഡൻ ബൂട്ട് ഒന്നും നമ്മുക്ക് വേണ്ട. അതിന്റെ ഡിസൈൻ ഇഷ്ടമായില്ല. സ്വർണ്ണത്തിന്റെ വില കുറയുന്നു. കപ്പും, ബൂട്ടും ഒക്കെ ആരെങ്കിലും എടുക്കട്ടെ. ഇംഗ്ലണ്ട് ടീം ഫുട്ബോൾ സൗന്ദര്യം ലോകത്തിനു കാണിച്ചു കൊടുത്തു അന്തസ്സായി മടങ്ങുന്നു. ഇനി 4 വർഷത്തിനു ശേഷം ഒരു വരവുണ്ട്.. ശ്രദ്ധിച്ചോ..)