സൂര്യകുമാർ യാദവിനെ മിസ്സ് ചെയ്യുന്നു; 77% ജയം നേടിയിട്ടും കിട്ടാത്ത ബഹുമാനം

സൂര്യ കുമാർ യാദവ് ജിയെ ശരിക്കും മിസ്സ്‌ ചെയ്യുന്നു. സത്യം പറയാലോ, കണ്ണ് ഉണ്ടാകുമ്പോൾ അതിന്റെ വില അറിയില്ല. നിങ്ങൾ ക്യാപ്റ്റൻ ആയി 77 % കളിയും ജയിച്ചു, വര്ഷങ്ങളോളം എല്ലാ സീരീസ്, world cup ടൂർണമെന്റ് അടക്കം എല്ലാം ജയിപ്പിച്ചു. ഒരു പറമ്പരയും തോറ്റില്ല. പക്ഷേ അതൊന്നും ആരും പാടി പുകഴ്ത്തിയില്ല. എന്തിനു നിങ്ങൾ അർഹിക്കുന്ന ബഹുമാനം പോലും ആരും തന്നില്ല. (3 വർഷം ക്യാപ്റ്റൻ ആയിട്ട് 52+ കളികളിൽ വെറും 8 കളിയിൽ ആണ് ഇന്ത്യ തോറ്റത്. ഇദ്ദേഹത്തെ ഒഴിവാക്കിയ ഇന്ത്യ തുടർച്ചയായി 3 ലിൽ 3 കളിയും തോറ്റു )

എങ്കിലും ക്യാപ്റ്റൻ ആയതിൽ പിന്നേ പഴയ ബാറ്റിംഗ് ഫോം നഷ്ടപ്പെട്ടിരുന്നു എന്നത് സത്യമാണ്. എങ്കിലും ഒരു ശരാശരി പ്രകടനം ഉണ്ടായിരുന്നു.

2024 ലിൽ 10 കളിയിൽ 345 റൺസ് എടുത്തു..

ടി20 ലോകകപ്പിൽ മിഡിൽ ഓർഡറിൽ ബാറ്റ് ചെയ്ത് ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന റെക്കോർഡും (242 റൺസ്) അദ്ദേഹം സ്വന്തമാക്കിയിരുന്നു..

ഫോം ഔട്ടിന്റെ പേരിൽ ഇദ്ദേഹത്തെ ഒഴിവാക്കിയ world cup ലെ പ്രകടനം…

84,0,11, 18, 33,18, 34,32..

7 match 242 റൺസ്..ഒരു 35 റൺസ് ആവറേജ് എപ്പോഴും ഉണ്ട്.

ക്യാപ്റ്റൻ ആയി

സൂര്യ ji കൂടെ ഉള്ളവരെ സപ്പോർട്ട് ചെയ്ത് കോൺഫിഡൻസ് കൊടുക്കാറുണ്ട്. ഗ്രൗണ്ടിൽ നല്ലൊരു ഭാഗ്യമുള്ള ക്യാപ്റ്റൻ ആണ്..

അങ്ങനെയുള്ള അദ്ദേഹത്തെ ഒരു കളിക്കാരൻ ആയിട്ടെങ്കിലും ഇപ്പോഴത്തെ പരമ്പരകളിൽ ഒരു അവസരം കൊടുക്കാമായിരുന്നു. കഷ്ടം.. സൂര്യ ji.. Really മിസ്സ്‌ you.

(വാൽ കഷ്ണം… ഡയമണ്ട് ആയ സൂര്യ ജിയെ ഒഴിവാക്കി ആണ് gold ആയ ശ്രേയസ് അയ്യർ ജിയെ കമ്മിറ്റി എടുത്തത്.. ഫോം ഔട്ട്‌ ആണെന്ന് പലരും പറയുന്ന SKY ജി ഇപ്പോഴും ലോക പ്ലയെര്സ് റാങ്കിങ് 8 സ്ഥാനത്ത് ആണ് എന്ന് പലരും അറിയുന്നില്ല.)