പണ്ഡിറ്റിൻ്റെ ധാർമിക നിരീക്ഷണം
ധർമ്മസ്ഥല വ്യാജ വെളിപ്പെടുത്തൽ കേസിൽ പൊലീസ് എസ്ഐടിക്ക് മുന്നില്‍ മലയാളി യൂട്യൂബർ മനാഫ് , മറ്റൊരു യൂടൂബർ സമീർ എന്നിവർ എത്തുമ്പോൾ ഈ കേസിന് പിന്നിൽ യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചത് എന്ന് ജനങ്ങൾക്ക് മനസ്സിലാകും എന്ന് കരുതാം..(കുറുക്കന് എല്ലും കഷ്ണം കിട്ടിയത് പോലെ ധർമ്മ സ്ഥല ആഘോഷമാക്കിയ , ഫുൾ ടൈം ലൈവ് ഇട്ടു കളിച്ച കേരളത്തിലെ ചില മാധ്യമ പ്രവർത്തകരെയും ചോദ്യം ചെയ്യുമോ എന്ന് പിന്നീട് അറിയാം )
ധർമസ്ഥല ക്ഷേത്രത്തിനോട് അടുത്ത് കിടക്കുന്ന സ്ഥലത്ത് 4000 യുവതികളെ ബലാൽസംഘം ചെയ്തു കൊന്നു കുഴിച്ചു മൂടി എന്ന് പെട്ടെന്ന് ഒരു ദിവസം ഒരു ശുചീകരണ തൊഴിലാളി എന്ന് സ്വയം പറഞ്ഞു ഒരാൾ വരികയും, അത് കേട്ട ഉടനെ കേരളത്തിലെ പ്രമുഖ യൂടൂബർമാരായ മനാഫ്, സമീർ , കൂടെ കേരളത്തിലെ പ്രമുഖ മാദ്ധ്യമങ്ങളും ഇത് എറ്റു പിടിച്ച് ഫുൾ ടൈം വാർത്തയാക്കി. (പീന്നീട് അന്വേഷത്തിൽ ശുചീകരണ തൊഴിലാളി ഒരു ക്രിമിനൽ ആണെന്ന് തെളിയുന്നു)
കൂടെ പാകിസ്ഥാനിലെ അൽ ജസീറ ചാനൽ കേരള മാദ്ധ്യമങ്ങളോടൊപ്പം ധർമ്മസ്ഥലയിൽ ഓടിയെത്തി ലൈവ് ഇടുവാൻ തുടങ്ങി . ഇത്ര പെട്ടെന്ന് അൽ ജസീറ പോലെയുള്ള ഇൻ്റർ നാഷണൽ ലെവലുള്ള ചാനൽ ഇവിടെ എങ്ങിനെ എത്തി എന്ന ചോദ്യം അപ്പോഴേ പലരും ഉന്നയിച്ചതാണ്. അതിൻ്റെ പിറകിൽ കേരളത്തിൽ നിന്നുള്ള ചിലരാണ് എന്ന് അന്ന് മുതലേ പലരും സംശയിച്ചിരുന്നു.
പോലീസ് കോടികൾ മുടക്കി ആ പ്രദേശം മുഴുവൻ കുഴിച്ചു നോക്കി എങ്കിലും ആകെ ഒരാളുടെ അസ്ഥി മാത്രമാണ് കിട്ടിയത്. ഇത് മുമ്പ് ഒരു stranger മരിച്ചപ്പോൾ ആശുപത്രിക്കാർ കുഴിച്ചിട്ട ഒരു പുരുഷൻ്റേ മൃതദേഹം ആണെന്ന് കണ്ടെത്തി. ഇതോടെ മുമ്പ് 4000 പേരെ കൊന്നു കുഴിച്ചു മൂടി എന്ന് അവകാശ വാദം ഉന്നയിച്ച ആൾ മൊഴി മാറ്റി.. കേസ് കൊടുത്ത സ്ത്രീ തനിക്ക് അങ്ങനെ ഒരു മകൾ ഇല്ല എന്നും , ചിലർ അങ്ങനെ പറയിപ്പിച്ചു എന്നും പറഞ്ഞു രംഗത്ത് വന്നു. നിരവധി ചാരിറ്റികളും, നന്മകളും ചെയ്യുന്ന ധർമസ്ഥല ക്ഷേത്രത്തെ അപകീർത്തി പെടുത്തുവാനാണ് അവർ ഇത് പറഞ്ഞതത്രെ.
ഇതോടെയാണ് ഈ ഗൂഢാലോചനയ്ക്ക് പിന്നിൽ , പാകിസ്ഥാൻ ചാനലിനെ കർണാടകയിൽ കൊണ്ട് വന്നതിനു പിന്നിൽ മലയാളികൾ ആണോ എന്ന് പോലീസ് സംശയിച്ചു തുടങ്ങിയത്.
മുമ്പ് അർജുൻ എന്ന ഒരു പാവം പയ്യൻ ലോറിയുമായി മണ്ണിനടിയിൽ പോയപ്പോൾ അവിടെ കിടന്ന് ഷോ കാണിച്ചു ദിവസവും യൂട്യൂബ് വീഡിയോസ് ഇട്ടു ഇഷ്ടം പോലെ viewers ഉണ്ടാക്കി നന്മമരം മനാഫ് എന്ന വിളിപ്പേര് ഉണ്ടാക്കിയതാണ് ഇങ്ങേർ. അതിനു ശേഷം ധർമസ്ഥലയിൽ പോയി വളരെ ആധികാരികം എന്ന രീതിയിൽ കുറെ വീഡിയോസ് ഇട്ടു. പക്ഷേ ഡെഡ്ബോഡി ഒന്നും കിട്ടാതായതോടെ നിരാശനായി തിരിച്ചു വന്നപ്പോൾ ആണ് ഇപ്പൊൾ പൊലീസ് വിളിപ്പിക്കുന്നത്.
മറ്റൊരു youtuber
സമീറിന്റെ വീട്ടിൽ പരിശോധന നടത്തിയപ്പോൾ ഗൂഢാലോചനയുടെ സൂചനകൾ കിട്ടി എന്ന് പറയുന്നു. ഇവിടെ നിന്നും കമ്പ്യൂട്ടറൂം ക്യാമറയും ഹാർഡ് ഡിസ്കും പൊലീസ് പിടിച്ചെടുത്തു. ധർമ്മസ്ഥലയെ അപകീർത്തിപ്പെടുത്തി എന്ന് ആരോപിച്ചുള്ള പരാതിയിലെടുത്ത കേസിന്റെ ഭാഗമായാണ് നടപടി..നിരപരാധികൾ ആണെങ്കിൽ, അൽ ജസീറ ചാനലുമായി ബന്ധമിലെങ്കിൽ ഇവർക്ക് രക്ഷപെടാം..
(വാൽ കഷ്ണം…..തുള്ളിക്കാൻ ഒരുപാട് പേര് പിറകിൽ ഉണ്ടാകും.. പെട്ട് പോയാൽ, പിടിക്കപ്പെട്ടാൽ നമ്മൾ തനിച്ചാകും.ഇതൊക്കെ മനസിലാക്കാൻ ഇത്തിരി വിവേകം മതി..ഒരിക്കൽ പാവം അർജുനൻ്റെ പേരിൽ പണം ഉണ്ടാക്കി എന്നു കരുതി എന്നും എവിടെയും ഡെഡ് body വെച്ച് ആ ഒരു മനഃശാസ്ത്രം വർക്ക് ആകണം എന്നില്ല )