ഓണത്തിന് രണ്ട് ദിവസം കൊണ്ട് 826 കോടിയുടെ മദ്യം; കേരളം ഒന്നാമത്

പണ്ഡിറ്റിന്റെ സാമൂഹ്യ നിരീക്ഷണം

ഓണത്തിന്റെ രണ്ട് ദിവസം കൊണ്ട് 826 കോടി രൂപയുടെ മദ്യം കേരളത്തിൽ വിറ്റല്ലോ.. ഇന്ത്യയിൽ തന്നെ

മദ്യ ഉപയോഗത്തിൽ കേരളം No 1 ആയി

റെക്കോർഡ് ഇട്ടു എന്ന വാർത്ത അറിഞ്ഞു വിഷമിക്കുന്നു.

ഓണം സീസണിലെ ദിവസങ്ങളിൽ 826 കോടി രൂപയുടെ മദ്യമാണ് മലയാളികൾ ഒറ്റയടിക്ക് കുടിച്ചു തീർത്തത്. കഷ്ടം.. കഴിഞ്ഞ വർഷത്തേക്കാൾ 50 കോടി രൂപയുടെ അധിക വിൽപനയാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ വർഷം 776 കോടി രൂപയുടെ മദ്യമായിരുന്നു ഓണക്കാലത്ത് മലയാളികൾ കുടിച്ചത്. അന്നത് ഇന്ത്യൻ റെക്കോർഡ് ആയിരുന്നു. ഇന്ന് കേരളം തന്നെ ആ റെക്കോർഡ് തിരുത്തി.

മദ്യം വിഷമാണ് എന്ന് അറിയാത്തവർ അല്ല ഇത് കുടിക്കുന്നത്? ഇത്രയും പണത്തിനു ഓരോ വീട്ടിലും എന്തെല്ലാം നല്ല കാര്യങ്ങൾ ചെയ്യാനാകും? മദ്യം കുടിക്കുന്നത് കൊണ്ട് കുറേ അസുഖങ്ങൾ വില കൊടുത്ത് വാങ്ങുന്നു എന്നലാതെ എന്ത് ഗുണം?