മണിപ്പൂർ കലാപം ഉടനെ അവസാനിപ്പിക്കണം; പിന്നിൽ ചൈനയുടെ കരങ്ങളുണ്ടോ?

പണ്ഡിറ്റിൻ്റെ സാമൂഹ്യ നിരീക്ഷണം

മണിപ്പൂർ സംസ്ഥാനത്തെ കലാപം ഉടനേ അവസാനിപ്പിക്കുക.. ഇതിന് പിന്നിൽ ചൈനയുടെ കറുത്ത കരങ്ങൾ ഉണ്ടോ എന്നു കേന്ദ്ര ഏജൻസികൾ അന്വേഷിക്കുക..

മണിപ്പൂരിൽ പ്രധാനമായും രണ്ടു ഗോത്ര വർഗ്ഗക്കാർ ഉണ്ട്.. ഇതിൽ ഒരു ഗോത്ര വർഗ്ഗക്കാർ എത്രയോ വർഷമായി സംവരണത്തിന് വേണ്ടി നിയമ യുദ്ധം നടത്തുന്നു.. ഒടുവിൽ ബഹുമാനപ്പെട്ട കോടതി വിധി അവർക്ക് അനുകൂലമായി.. എന്നാല് ഈ സംവരണ വിധിയിൽ രോഷാകുലരായ രണ്ടാമത്തെ വിഭാഗത്തിലെ ചിലർ ആക്രമണങ്ങൾ അഴിച്ചു വിട്ടു. സംവരണം കിട്ടിയ വിഭാഗം അതിനു തിരിച്ചടിച്ചു… ഇതാണ് രണ്ടു ദിവസമായി നാം കേൾക്കുന്ന മണിപ്പൂർ കലാപം..

രണ്ട് ഗോത്രവിഭാഗങ്ങൾ തമ്മിലുള്ള പ്രശ്നം ഉടനെ പരിഹരിക്കപ്പെടും എന്നു പ്രത്യാശിക്കുന്നു.. സ്ഥിതിഗതികൾ കേന്ദ്ര സർക്കാർ ഉറ്റു നോക്കുന്നു എന്ന് വാർത്തയുണ്ട്.. സംസ്ഥാന സർക്കാരിൻ്റെ പരിധിയിൽ നിന്നും വിട്ടു പോയാൽ ഉടനെ കേന്ദ്രം ഇടപെട്ട് ആക്രമങ്ങൾ അവസാനിപ്പിക്കണം എന്ന് അഭ്യർത്ഥിക്കുന്നു…

( വാൽ കഷ്ണം… രണ്ട് ഗോത്രവിഭാഗങ്ങൾ തമ്മിലുള്ള പ്രശ്നത്തെ മതം, രാഷ്ട്രീയ പ്രശ്നമായി മാറ്റുവാൻ പലരും കഷ്ടപ്പെടുന്നുണ്ട് .. ജനങ്ങൾ കരുതി ഇരിക്കുക.. ഹൈ കോടതി വിധി വന്നതിന് ശേഷം ഉണ്ടായ പ്രശ്നം ആണിത്.. ഇതിന് മതം, രാഷ്ട്രീയമായി ഒരു ബന്ധവും ഇല്ല.. ആക്രമങ്ങൾ തുടങ്ങിയപ്പോൾ പിന്നിൽ ചൈന കളിക്കുന്നുണ്ടോ എന്നു അന്വേഷിക്കുക..)