എലത്തൂർ ട്രെയിൻ തീവെപ്പ്: പ്രതി ഷഹറൂഖ് സെയ്ഫി മഹാരാഷ്ട്രയിൽ പിടിയിൽ

പണ്ഡിറ്റിൻ്റെ സാമൂഹ്യ നിരീക്ഷണം

കോഴിക്കോട് എലത്തൂർ വെച്ച് ട്രെയിനിൽ തീവെപ്പ് നടത്തിയ കേസ് പ്രതി ഷഹറൂഖ് സെയ്ഫി മഹാരാഷ്ട്രയിൽ പിടിയിൽ… പൊള്ളലേറ്റതിൻ്റെ പാടുകൾ പ്രതിയുടെ മുഖത്തും ശരീരത്തിൽ ഉണ്ടു…

രാജ്യത്തെ മുഴുവൻ ഞെട്ടിച്ച ആലപ്പുഴ… കണ്ണൂർ executive express ആക്രമണത്തിൽ മൂന്ന് പേർ മരിക്കുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.. ഒരാളുടെ നില ഗുരുതരമാണ്…

ഷ​ഹറൂഖിനെ പിടികൂടിയത് മഹാരാഷ്ട്രയിലെ രത്ന​ഗിരിയിൽ നിന്ന് ആണ്.. പൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സ തേടിയതറിഞ്ഞ് പൊലീസ് എത്തിയപ്പോൾ പ്രതി ഇറങ്ങിയോടാൻ ശ്രമിച്ചു; പക്ഷേ മഹാരാഷ്ട്ര എടിഎസിന്റെ സ​ഹായത്തോടെ പ്രതിയെ പിടികൂടി..

പക്ഷേ ഇവൻ എന്തിനാണ് ഇങ്ങനെ ചെയ്തത് എന്ന് മാത്രം എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല..

(വാൽ കഷ്ണം.. ഇത്രയും പെട്ടെന്ന് എല്ലാ ട്രെയിനിലും, എല്ലാ ബോഗിയിലും CCTV വെക്കുക.. പരിശോധന കൂടുതൽ കർശനമാക്കുക.. കേരളത്തിൽ വരുന്ന എല്ലാ പുറം നാട്ടുകാരായ തൊഴിലാളികളുടെയും registration നിർബന്ധം ആക്കുക…)