തൃപ്പൂണിത്തുറയിൽ കസ്റ്റഡി മരണം; ചില ഉദ്യോഗസ്ഥർ സേനയെ നാണം കെടുത്തുന്നു

പണ്ഡിറ്റിൻ്റെ സാമൂഹ്യ നിരീക്ഷണം

തൃപ്പൂണിത്തുറയിൽ വാഹന പരിശോധനയ്ക്കിടെ പൊലീസ് കസ്റ്റഡിയിലെടുത്ത മനോഹരൻ എന്ന യുവാവ് മരിച്ച സംഭവത്തിൽ അപലപിക്കുന്നു…വേദനിക്കുന്നു.. യുവാവിനെ പോലീസ് മർദ്ദിച്ചിരുന്നു എന്നു ചില നാട്ടുകാർ മൊഴി കൊടുത്തിരുന്നു..

യഥാർഥത്തിൽ കേരളത്തിൽ നല്ലൊരു ശതമാനം പോലീസുകാരും മാന്യമായും, നിയമ പ്രകാരവും ജോലി ചെയ്യുന്നവരാണ്.. എന്നാല് ഇതുപോലെ ചില ഉദ്യോഗസ്ഥന്മാരുടെ ചെയ്തികൾ കാരണം മൊത്തം സേനക്ക് തന്നെ അത് അപമാനം ആകും എന്നതാണ് സത്യം..

ആ പാവപെട്ട യുവാവിനെ മർദ്ദിച്ച പോലീസുകാരൻ കുറ്റക്കാരൻ എന്ന് തെളിഞ്ഞാൽ അർഹിക്കുന്ന ശിക്ഷ നൽകണം എന്ന് അപേക്ഷ .

ഈ മരണത്തിലൂടെ അനാഥമായ ആ കുടുംബത്തിന് നല്ലൊരു തുക നഷ്ട പരിഹാരവും, മക്കളെ പഠിപ്പിക്കാനുള്ള ചിലവും കുറ്റം ചെയ്തവരിൽ നിന്നും തന്നെ ഈടാക്കണം….

ട്രാഫിക് നിയമ ലംഘനത്തിനു പോലീസ് ഒരാളെ അടിക്കുന്നത് ശരിയാണോ ? റോഡിൽ തന്നെ എത്രയോ കോടികൾ ചിലവഴിച്ച് എത്രയോ CCTV കൾ സ്ഥാപിച്ചിട്ടില്ലേ? അതുവച്ച് നിയമ ലംഘകരെ കണ്ടെത്തി കൂടെ ?

(വാൽ കഷ്ണം… MVD ക്കു കോടികളുടെ target സർക്കാര് തന്നെ കൊടുക്കുന്നത് ശരിയല്ല.. സ്വാഭാവികമായി നിയമ ലംഘകരെ CCTV മുഖാന്തിരം കണ്ടെത്തി പിഴ അടപ്പിക്കുക.( അതിനായി serious വിഷയം അല്ലെങ്കിൽ ഒരു വാഹനവും തടഞ്ഞു നിർത്തേണ്ടതില്ല) .. വാഹന പരിശോധന, ട്രാഫിക്, വാഹന അപകട കേസുകൾ ഇതൊക്കെ MVD ക്കും, മയക്കു മരുന്ന്, ഡ്രഗ്സ് , mdma ഇതൊക്കെ എക്സൈസ് വകുപ്പിനും കൊടുക്കുക..)