പണ്ഡിറ്റിൻ്റെ സാമൂഹ്യ നിരീക്ഷണം
ഒരു പ്രമുഖ ജില്ലാ കലക്റ്റർ ഒരു പരിപാടിയിൽ പങ്കെടുക്കാൻ പോയപ്പോൾ കൂടെ തൻ്റെ കുഞ്ഞിനെ കൂടി കൊണ്ട് പോയി എന്ന വിഷയത്തിൽ കേരളത്തിൽ വലിയ വിവാദങ്ങൾ നടക്കുകയാണല്ലോ..
ഈ വിഷയത്തിൽ ഒരു താത്വിക അവലോകനം
1)അതൊരു സ്വകാര്യ ചടങ്ങങ്ങാണ്. കുട്ടിയെ കൂടെ കുടിയത് യാതൊരു അപാകതയും ഇല്ല. പ്രധാനമന്ത്രിയും , മുഖ്യമന്ത്രിയും ഒക്കെ പങ്കെടുക്കുന്ന വളരെ ഗൗരവമേറിയ മീറ്റിംഗ് ഒന്നും അല്ലല്ലോ..
2) ഒരു അവധി ദിവസം ആണ് ആ ചടങ്ങ് നടത്തിയത്. അവധി ദിവസം സ്വന്തം കുഞ്ഞിനെ കൂടെ കൊണ്ട് പോകുന്നതിൽ എന്താണ് തെറ്റ് ?
3) വേണ്ടത്തിനും വേണ്ടാതത്തിനും ഒക്കെ രാഷ്ട്രീയം കലർത്തുന്ന കേരളത്തിലെ ഒരു പൊതു രീതി അവസാനിപ്പിക്കുക .
ഇവർ ചെയ്തത് ഇത്ര വലിയ അപരാധം ആണെന്ന് കരുതുന്നില്ല. കളക്ടർക്ക് കട്ട support. ഈ അനാവശ്യ വിവാദം ഉടനെ അവസാനിപ്പിക്കുക.
(വാൽ കഷ്ണം… കേരളത്തിൽ ദിവസവും സ്കൂൾ കേന്ദ്രീകരിച്ച് എത്രയോ എത്രയോ കഞ്ചാവ്, മയക്കു മരുന്ന് കടത്തുന്നവരെ പിടി കൂടുന്നു.. അരി, പച്ചക്കറിക്ക് ഒക്കെ വൻ വിലകയറ്റം ,
ഇന്നലെ ഒരു ഡോക്ടറെ രോഗിയുടെ ബന്ധുവിനോട് മൂവായിരം രൂപ കൈക്കൂലി വാങ്ങിയ അഴിമതി വാർത്ത , കാറിൽ തൊട്ടതിനോ ചാരിനിന്നതിനോ ഒരു പിഞ്ചു ബാലനെ കാറിന്റെ ഉടമ തൊഴിച്ചു തെറിപ്പിച്ച വാർത്ത etc ഇങ്ങനെ ചർച്ച ചെയ്യുവാൻ എന്തെല്ലാം കാര്യങ്ങൾ ഇരിക്കുന്നു. അപ്പോഴാണ് ….)