സൂപ്പർ താരങ്ങളില്ലാതെ സൗത്ത് ആഫ്രിക്കയെ തകർത്ത് പരമ്പര; സെലക്ഷൻ കമ്മിറ്റി ശ്രദ്ധിക്കണം

പണ്ഡിറ്റിൻ്റെ ക്രിക്കറ്റ് നിരീക്ഷണം

മൂന്നാം ഏകദിനത്തിൽ സൗത്ത് ആഫ്രിക്കയെ 7 വിക്കറ്റിന് തകർത്ത് ഇന്ത്യ ജയിച്ചു പരമ്പര നേടി (2-1). സൂപ്പർ താരങ്ങൾ ഇല്ലാതെ ഇറങ്ങിയ ഇന്ത്യയുടെ ഈ വിജയം സെലക്ഷൻ കമ്മിറ്റി ശ്രദ്ധിക്കണം..

ആദ്യം ബാറ്റ് ചെയ്ത സൗത്ത് ആഫ്രിക്കയുടെ ബാറ്റിംഗ് നിര ഇന്ത്യൻ ബൗളിംഗിൽ ദഹിച്ച് പോയി എന്നതാണ് സത്യം. (99 all out)..കുൽദീപ് യാദവ് ജിക്ക് 18 റൺസിന് 4 wickets, സുന്ദർ ജി, സിറാജ് ജി, Ahmed ജി ഒക്കെ 2 വീതം wicket നേടി അവരെ തകർത്തു.

ഇന്ത്യ ഗിൽ ജി 49, Shreyas Iyar ജി 28* പിൻബലത്തിൽ പുഷ്പം പോലെ 105 അടിച്ചു ജയിച്ചു. Captain ധവാൻ ജിക്ക് ഫോമിൽ ഇത് ആൻ പറ്റാത്തത് മാത്രമാണ് വിഷമം ആയത്.

യഥാർത്ഥത്തിൽ റൺസ് നേടുവാൻ ബുദ്ധിമുട്ടുള്ള pitch ഒന്നുമല്ല. 300 ഒക്കെ നേടാവുന്ന അവസ്ഥയിൽ സ്വയം ശവകുഴി തൊണ്ടുകയായിരുന്ന് സൗത്ത് ആഫ്രിക്ക..

ഇനി നമ്മുടെ T20 world cup ആണ് വരാനുള്ളത്. കുറേ പ്രായമായ സൂപ്പർ താരങ്ങളും കൂടെ SKY ജി, Haardhik ജി ഒക്കെയുണ്ട്. നോക്കാം.. എൻ്റെ പ്രതീക്ഷ സൂര്യ കുമാർ യാദവ് ജിയില് ആണേ.. Cup കിട്ടുമോ എന്ന് ഉറപ്പു തോന്നുന്നില്ല. എന്തായാലും എല്ലാവരും ശ്രമിക്കട്ടെ..

All the best team India..

All the best Shreyas Iyar ji and Sanju Samson ji…

(വാൽ കഷ്ണം.. ഇതോടെ അടുത്ത ഏകദിന World Cup കളിക്കുവാൻ നേരിട്ടുള്ള സെലക്ഷനിൽ നിന്നും സൗത്ത് ആഫ്രിക്ക പുറത്തായി. ഇനി മറ്റു ചെറിയ ടീമുകളോട് മൽസരിച്ചു ജയിച്ചാലെ അവർക്ക് വേൾഡ് Cup കളിക്കുവാൻ പറ്റൂ..നോക്കാം..)