ഏഷ്യ കപ്പിൽ നിന്ന് പുറത്തായെങ്കിലും മാനം കാത്തു; കോഹ്ലിക്ക് 3 വർഷത്തിന് ശേഷം സെഞ്ച്വറി

പണ്ഡിറ്റിൻ്റെ ക്രിക്കറ്റ് നിരീക്ഷണം

ഏഷ്യ കപ്പിൽ നിന്നും പുറത്തായി എങ്കിലും ദുർബലരായ അഫ്ഗാനിസ്ഥാൻ ടീമിനെ 101 റൺസിന് തോൽപ്പിച്ച് ഇന്ത്യ മാനം കാത്തു.. പക്ഷേ ഈ വിജയം കൊണ്ടു ഒരു ഗുണവും ടീമിന് ഇല്ല എന്നത് സത്യം.

ഈ ഏഷ്യ cup ലേ അഫ്ഗാനിസ്ഥാൻ ടീമുമായുള്ള കളി കൊണ്ട് കിട്ടിയ ഗുണങ്ങൾ..

1) വിരാട് കോഹ്‌ലി ജി മൂന്ന് വർഷത്തിന് ശേഷം ഒരു century നേടി. (122).. ഇതോടെ ഒക്ടോബർ നടക്കുന്ന വേൾഡ് cup തന്നെയും പരിഗണിച്ചെ പറ്റൂ എന്ന് selector മാർക്ക് സന്ദേശം നൽകി.

2) മോശം strike rate കളിച്ചത് കാരണം വിമർശനം നേരിടുന്ന KL Rahul ജി 62 runs പെട്ടെന്ന് തന്നെ അടിച്ചെടുത്തത് ടീമിലെ സ്വന്തം സ്ഥാനം നിലനിർത്തി.

3) ബൗളിംഗ് ചെയ്യുമ്പോൾ ഒരുപാട് റൺസ് വിട്ടു കൊടുക്കുന്നു എന്ന് വിമർശനം കേട്ട Bubhaneswar Kumar ji വെറും 4 റൺസിന് 5 wicket എടുത്തു ഏവരെയും ഞെട്ടിച്ചു. ഇതോടെ അടുത്ത പരമ്പരയിൽ സ്ഥാനം നിലനിർത്തി.

4) സ്ഥിരത ഇല്ലായ്മയുടെ പേരിൽ വിമർശനം നേരിടുന്ന ഋഷബ് പന്ത് ജി 20* നേടി അടുത്ത പരമ്പരയിൽ സ്ഥാനം ഉറപ്പിച്ചു.

5) വെറും 3 റൺസ് വിട്ടു കൊടുത്തു 1 ഓവറിൽ തന്നെ 1 wicket എടുത്ത ഹൂഡ ജി താൻ നല്ലൊരു ബൗളർ ആണെന്നും, മുൻ മൽസരങ്ങളിൽ തന്നെ പന്ത് ഏൽപ്പിച്ചിരുന്നു എങ്കിൽ ചിലപ്പോൾ ഫലം മറ്റൊന്ന് ആയേനെ എന്നും പറയാതെ പറഞ്ഞു.

6) Hardhik ജി, KL രാഹുൽ ജി എന്നിവർ ഭാവി ക്യാപ്റ്റൻ പദവിയിൽ ഉടനെ എത്തുമോ എന്നു നോക്കാം.

7) സാധാരണ tournament ഒക്കെ പുഷ്പം പോലെ ജയിക്കാരുള്ള രോഹിത് ശർമ ജിക്കു മാത്രമാണ് ഏഷ്യ കപ്പ് കണക്കെടുപ്പിൽ നഷ്ടം. പലരും ക്യാപ്റ്റൻസി യേ ചോദ്യം ചെയ്തു..

All the best Kohli ji

All the best Bubaneswar ji

All the best team India

(വാൽകഷ്ണം.. ജൂനിയർ താരങ്ങൾ, senior താരങ്ങൾ തമ്മിലുള്ള ഈഗോ, മൽസരങ്ങളിൽ, ക്യാപ്റ്റൻസി പ്രശ്നങ്ങൾ എന്നിവ കാരണമാണ് കുറച്ചു കാലമായി tournaments മാത്രം ഇന്ത്യ പിന്നോട്ട് പോകുന്നത് എന്നാണ് എൻ്റെ വിലയിരുത്തൽ..)