പണ്ഡിറ്റിൻ്റെ ക്രിക്കറ്റ് നിരീക്ഷണം
"പച്ചകൾ പച്ച തൊട്ടില്ല".
T20 World Cup ൽ England champion മാരായി. പാക്കിസ്താനേ 5 wickets തകർത്താണ് ഇംഗ്ലണ്ട് T20 ലോക കിരീടം രണ്ടാം വട്ടം ഉയർത്തുന്നത്.
ആദ്യം ബാറ്റ് ചെയ്ത പാക്കിസ്താൻ വലിയ ബാറ്റിംഗ് തകർച്ച നേരിട്ടു 137 ൽ ഇന്നിംഗ്സ് അവസാനിപ്പിച്ചു . S Curran ജി 4 ഓവറിൽ വെറും 12 റൺസ് വിട്ടു കൊടുത്തു 3 wickets വീഴ്ത്തി പാക്കിസ്താനെ ഞെട്ടിച്ചു.
England നന്നായി തുടങ്ങി എങ്കിലും 45 റൺസ് എടുക്കുന്നതിന് ഇടയിൽ 3 wickets നഷ്ടപ്പെടുത്തി. ജോസ് ബട്ലർ ജി (26).പിന്നീട് വന്ന ബിഗ് match player B Stokes ji (52*)പക്വതയോടെ കളിച്ചു ടീമിനെ ജയിപ്പിച്ചു. ..കൂടെ മോയിൻ അലി ജി (19) തിളങ്ങി. 19 ഓവറിൽ 138/5 വിജയ ലക്ഷ്യം നേടി.
നല്ല bounce ഉള്ള പിച്ചിൽ എങ്ങനെ ബാറ്റ് ചെയ്യണം, എങ്ങനെ ബൗൾ ചെയ്യണം എന്ന് പാക്കിസ്താൻ അറിയാതെ പോയി. ജോസ് ബട്ലർ ജി അടക്കം വിക്കറ്റുകൾ പോയിട്ടും ഇത് പോലുള്ള പിച്ചിൽ എങ്ങനെ കളിക്കണം എന്ന് ഇംഗ്ലണ്ട് അവർക്ക് കാണിച്ചു കൊടുത്തു.
(വാൽ കഷ്ണം…. ഇന്ത്യ ഫൈനലിൽ ഇല്ലാത്തതിനാൽ ടെൻഷൻ ഒന്നും ഇല്ലാതെ എല്ലാവരും കളി കണ്ടിട്ടുണ്ടാകും.. എങ്കിലും പാക്കിസ്താൻ മറു വശത്ത് വന്നതിനാൽ ഒരു ഇംഗ്ലണ്ട് ചായ്വ് എനിക്ക് ഉണ്ടായിരുന്നു ട്ടോ.. ഇന്ത്യ പൊട്ടിയാലും, ഏതായാലും ഇപ്പോഴാണ് ഒരു സമാധാനം ആയത്.)