പണ്ഡിറ്റിൻ്റെ football നിരീക്ഷണം
All the best England Team
World Cup ഫുട്ബോളിൽ ഗോൾ മഴ പെയ്യിച്ച ഇംഗ്ലണ്ട് ഇറാനെ (6-2) തകർത്തു വിജയത്തോടെ തുടങ്ങി. ഞാൻ മുമ്പ് ഇത്തവണ England cup അടിക്കും എന്നു പ്രവിച്ചിച്ചപ്പോൾ ഭൂരിഭാഗം പേരും വിശ്വസിച്ചില്ല. നോക്കാം ….
ഇംഗ്ലണ്ടിനായി ബുകായോ സാക ജി രണ്ടു ഗോൾ നേടി. ജൂഡ് ബെല്ലിങ്ഹാം ജി റഹിം സ്റ്റെർലിങ് ജി, മാർക്കസ് റാഷ്ഫോർഡ് ജി, ജാക്ക് ഗ്രീലിഷ് ജി എന്നിവരാണ് മറ്റു ഗോളുകൾ നേടിയത്. ഇംഗ്ലണ്ട് 6 അടിച്ചു ആറാടിയപ്പോൾ , ഇറാൻ വെറും 2 ഗോൾ അടിച്ചു.
എൻ്റെ ഒരു സംശയം ആണ്… ഇത്രയും ടീമുകൾ പങ്കെടുക്കുന്ന വേൾഡ് കപ്പിൽ കേരളത്തിൽ ഭൂരിഭാഗം പേരും എന്തുകൊണ്ടാണ് അർജൻ്റീന, ബ്രസീൽ ഫാൻസ് എന്നീ രണ്ടു രാജ്യങ്ങളുടെയും ഫാൻസ് മാത്രം ആകുന്നത് ? ഇവരെക്കാൾ വേൾഡ് കപ്പിൽ മികവ് പുലർത്തുന്ന മറ്റു രാജ്യങ്ങളെ എന്തുകൊണ്ട് നമ്മൾ support ചെയ്യുന്നില്ല ?
All the best England Team..
(വാൽ കഷ്ണം… തോറ്റെങ്കിലും ഇറാൻ താരങ്ങൾ ഹൃദയം കീഴടക്കി. സ്റ്റേഡിയത്തിൽ ദേശീയഗാനം മുഴങ്ങിയപ്പോൾ ഇറാൻ താരങ്ങൾ നിർവികാരതയോടെ നിൽക്കുകയായിരുന്നു. ഹിജാബ് ധരിച്ചില്ലെന്ന് ആരോപിച്ച് സെപ്റ്റംബർ 26ന് മെഹ്സ അമിനി എന്ന ഇരുപത്തിരണ്ടുകാരിഇറാൻ പൊലീസ് കസ്റ്റഡിയിൽ കൊലപ്പെട്ടിരുന്നു. ഇതിനു പിന്നാലെ ഉടലെടുത്ത ഹിജാബ് വിരുദ്ധ പ്രക്ഷോഭം ശക്തമായി ഇപ്പോഴും തുടരുകയാണ്. ആയിരം കണക്കിന് യുവതികൾ അടക്കംബൂലീസ് വെടിവെപ്പിൽ കൊലപ്പെട്ടൂ, ആയിരങ്ങൾക്ക് പരിക്ക് പറ്റി. പ്രതിഷേധക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നിരവധി കായിക താരങ്ങൾ ദേശീയഗാനം ആലപിക്കുന്നതിൽനിന്ന് വിട്ടുനിന്നിരുന്നു.)