താനൂർ ബോട്ട് ദുരന്തം; നിയമ ലംഘനം നടത്തുന്ന ബോട്ടുകളെയും AI ക്യാമറ പിടിക്കണം

പണ്ഡിറ്റിൻ്റെ സാമൂഹ്യ നിരീക്ഷണം

AI ക്യാമറ വെച്ച് റോഡിൽ നിയമ ലംഘനം നടത്തുന്നവരെ പിടിക്കുന്നത് പോലെ, നിയമ ലംഘനം നടത്തുന്ന ബോട്ടുക്കാരെയും AI camera വെച്ച് പിടിക്കണം..

താനൂരിൽ ഉണ്ടായ boat അപകടത്തിൽ കുട്ടികൾ അടക്കം നിരവധി പേരുടെ മരണം സംഭവിച്ച വാർത്ത അറിഞ്ഞ് വളരെയേറെ വേദനിക്കുന്നു.

1) ലൈഫ് ജാക്കറ്റ് നിർബന്ധമായും ധരിക്കണം എന്ന നിയമം എന്തുകൊണ്ട് പാലിക്കുന്നില്ല ?

2) വൈകീട്ട് 6 മണിക്ക് ശേഷവും boat യാത്ര പാടില്ല എന്ന നിയമം എന്തുകൊണ്ട് പാലിച്ചില്ല ? എന്തുകൊണ്ട് അത് അനുവദിച്ചു. ?

3) ബോട്ടുകളുടെ പെർമിറ്റിൽ പരമാവധി യാത്ര ചെയ്യണ്ടവരുടെ എണ്ണം പറയുന്നുണ്ട് . പക്ഷേ അതിനേക്കാൾ കൂടുതൽ പേരെ കേരളത്തിലെ പല ബോട്ടിലും കയറ്റുന്നത്

കൈകൂലിയും .അഴിമതിയും. രാഷ്ട്രീയ സ്വാധീനവും കാരണമല്ലെ ?

ഇനിയെങ്കിലും പരമാവധി യാത്ര ചെയ്യാവുന്നലവരുടെ എണ്ണം എല്ലാ യാത്ര ബോട്ടിലും പ്രദർശിപ്പിക്കണം.

ഈ അപകടത്തിൻ്റെ കാരണക്കാരായവരെ മാതൃകാ പരമായി ശിക്ഷിക്കുക..

അകാല മരണം പൂകിയ എല്ലാവർക്കും പ്രണാമം..