IPL ന്റെ 1000-ാം മത്സരം; ജയ്‌സ്വാളിന്റെ 124 പാഴാക്കി മുംബൈക്ക് ജയം

പണ്ഡിറ്റിൻ്റെ IPL ക്രിക്കറ്റ് നിരീക്ഷണം

ഇന്ന് IPL തുടങ്ങി 1000 മത്തെ മത്സരം ആയിരുന്നല്ലോ.. അതിൽ മുംബൈ ഇന്ത്യൻസ് പുഷ്പം പോലെ രാജസ്ഥാൻ്റെ കൂറ്റൻ സ്കോർ മറി കടന്നു 6 wicket വിജയം നേടി ചരിത്രം ഇട്ടു… (214/4)..

Jaiswal ജി രാജസ്ഥാന് വേണ്ടി ഒറ്റക്ക് പൊരുതി 62 പന്തിൽ നേടിയ തകർപ്പൻ century (124) ആണ് അവരെ 212 എത്തിച്ചത്.. എന്നാല് മുംബൈ ക്കായി സൂര്യ കുമാർ യാദവ് ജി (29 പന്തിൽ 55), T David ജി (വെറും 14 പന്തിൽ 45*) ചേർന്ന് വമ്പൻ ജയം സ്വന്തമാക്കി.. കൂടെ Green ജി (44), Thilak Varma ജി (29*) കട്ട സപ്പോർട്ടും കൊടുത്തു. ഈ കളി തുടർന്നാൽ മുംബൈ Qualify എന്നു കരുതാം..

എന്നാല് ക്യാപ്റ്റൻ രോഹിത് ശർമ ജി തുടർച്ചയായി പരാജയപ്പെടുന്നു.. SKY ജിയെ അടുത്ത സീസൺ മുതൽ ക്യാപ്റ്റൻ ആക്കണം എന്നാണ് എൻ്റെ അഭിപ്രായം..

മറുവശത്ത് നല്ലൊരു middle order batsman ഇല്ലാത്തത് ആണ് രാജസ്ഥാൻ ടീം പരാജയപ്പെട്ട മിക്ക കളികളിലും കാരണം ആയത്..

ചെന്നൈ നന്നായി കളിക്കുന്നു.. തോറ്റാലും അവർ പൊരുതി കളിക്കുന്നു. നല്ല കാര്യം.. എല്ലാവരും മുമ്പ് എഴുതി തള്ളിയ അജിങ്ക്യ രഹാനെ ജി ഇയ്യിടെ ആയി വേറെ ലെവൽ കളിയാണ്.. പക്ഷേ രവീന്ദ്ര ജഡേജ ജി ബാറ്റിംഗ് ഫോം അല്ലാ.. ധോണി ജി കുറച്ചു നേരത്തെ ഇറങ്ങണം..

മറുവശത്ത് ബാംഗ്ലൂർ ടീമിന് കോഹ്ലി ജി, Faf Du Placid ജി Maxwell ജി കഴിഞ്ഞാൽ കളി ഫിനിഷ് ചെയ്യുന്ന players കുറവാണ്.. അതാണ് അവരുടെ പ്രശ്നം.. എൻ്റെ അഭിപ്രായത്തിൽ നല്ലൊരു middle order batsman അവർ കണ്ടെത്തണം.. മുംബൈ ടീം ന് T David ജിയെ പോലെ…

(വാൽ കഷ്ണം…ഗുജറാത്ത്, Lucknow ടീമുകൾ അധികം ബുദ്ധിമുട്ടില്ലാതെ Qualify ചെയ്യും എന്ന് കരുതാം. അവരോടൊപ്പം മുംബൈ, ചെന്നൈ, രാജസ്ഥാൻ, പഞ്ചാബ് ടീമുകൾ മത്സരിക്കുന്നു.. നോക്കാം… പഞ്ചാബ് ഒരു മികച്ച ടീം ആണേ.. തീർത്തും unpredictable.. Dhawan ജി ഇഷ്ടം…മുംബൈ ടീമിൽ Ishaan Kishan ജി കൂടുതൽ വേഗത്തിൽ റൺസ് എടുക്കുക..)