സ്വാർത്ഥനായ കാമുകൻ/കാമുകി; വസ്ത്രത്തിലും മൊബൈലിലും വരെ നിബന്ധനകൾ

പണ്ഡിറ്റിന്റെ പ്രണയ നിരീക്ഷണം

നിങ്ങളുടെ കാമുകൻ /കാമുകി വലിയ സ്വാർത്ഥത ഉള്ളവർ ആണെങ്കിൽ നിങ്ങളിൽ മാത്രമല്ല നിങ്ങളുടെ മൊബൈൽ വരുന്ന , നിങ്ങളുടെ messages വായിച്ചും , വസ്ത്ര ധാരണത്തിലും വരെ നിബന്ധനകൾ വെക്കും .

സ്വാർത്ഥത ഉള്ളവർ ഒരിക്കലും നിങ്ങളുടെ കണ്ണുനീർ ശ്രദ്ധിക്കില്ല . അവർ ഒരിക്കലും നിങ്ങളുടെ ദുഃഖം കാണില്ല , അവർ ഒരിക്കലും നിങ്ങളുടെ മനസ്സിന്റെ വേദനകൾ കാണില്ല . പക്ഷെ നിങ്ങൾ അറിഞൊ , അറിയാതെയോ വരുത്തിയ കുഞ്ഞു തെറ്റുകൾ അവർ കഷ്ടപ്പെട്ട് കണ്ടു പിടിക്കും . എന്നിട്ടു അതിൻെറ പേരിൽ കാമുകൻ / കാമുകിയെ പരമാവധി കുത്തി നോവിക്കും . ഇതൊന്നും യഥാർത്ഥ പ്രണയം അല്ല.

ഒരല്പം എങ്കിലും അസൂയ കലരാത്ത ഒരു പ്രണയവും ഈ ഭൂമിയിൽ ഇല്ല എന്നത് സമ്മതിക്കുന്നു . പക്ഷെ കാമുകീ , കാമുകന്മാർക്ക് വേണ്ടി എന്തും കാര്യം ആയാലും ത്യാഗം ചെയ്യുവാൻ മനസ്സുള്ളവരാണ് ഏറ്റവും ആത്മാർഥത ഉള്ളവർ .

(വാൽകഷ്ണം …

പ്രണയിക്കുന്നവർക്ക് കണ്ണും മൂക്കും ഒന്നും ഇല്ലെങ്കിലും ഒരു ഹൃദയം എങ്കിലും ഉണ്ടാകണം എന്നർത്ഥം . )