പണ്ഡിറ്റിൻ്റെ ചാനൽ നിരീക്ഷണം
വെടി നിർത്തൽ പ്രഖ്യാപിച്ചതോടെ കേരളത്തിലെ ചില പ്രമുഖ ചാനലുകൾ പഴയ പണിയിലേക്ക് മടങ്ങി .. ചർച്ചാ വിഷയങ്ങൾ..
1) വേടൻ്റെ പുതിയ പാട്ട് കേട്ടാൽ നിങൾ ഞെട്ടും.
2) പ്രമുഖ നടി ഇപ്പൊൾ post ചെയ്ത മോഡേൺ കോസ്റ്റും പിക് കണ്ടാൽ നിങൾ ഞെട്ടും.
3) സൂപ്പർ താരത്തിൻ്റെ പുതിയ സിനിമയുടെ ലുക്ക് കണ്ടാൽ നിങൾ ഞെട്ടും.
4)നടൻ ബാലയുടെ പുതിയ വെളിപ്പെടുത്തൽ കേട്ടാൽ നിങൾ ഞെട്ടും..
5) 5 kg കഞ്ചാവ് മായി പ്രമുഖ നടനും, പ്രമുഖ സംവിധായകനും ജാമ്യ മില്ലാ വകുപ്പ് പ്രകാരം പോലീസ് arrest ചെയ്തു. 5 മിനിട്ട് ചോദ്യം ചെയ്തു സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.. മലയാള സിനിമയില്‍ ഞങ്ങൾ മാത്രമല്ല 80 ശതമാനവും കഞ്ചാവാണെന്നു ചിരിച്ചു കൊണ്ട് കണ്ണിറുക്കി കാണിച്ചു പ്രമുഖര്‍ വീണ്ടും സിനിമ സെറ്റിലേക്ക് തിരിച്ചു പോയി.
6) വേടൻ പരിപാടിയിൽ പങ്കെടുത്തില്ല എന്നും പറഞ്ഞു സ്റ്റേജിൽ ബഹളം വെച്ചവർ , പരിപാടി കാണുവാൻ വന്നവർ ഒക്കെ സവർണ്ണർ ആണോ അതല്ലാ അവർണ്ണർ ആണോ എന്ന് പരിശോധിക്കണമെന്നു പ്രമുഖ നേതാവ്.
7) പ്രമുഖ നടിയുടെ ഫേസ്ബുക്കിലെ പുതിയ ഫോട്ടോ കണ്ട്
"കുറച്ചു കൂടി മാന്യമായി വസ്ത്രം ധരിച്ചു കൂടെ " എന്ന് പ്രകോപനപരമായി കമൻ്റ് ചെയ്ത "സദാചാര പോലീസ്" ചമഞ്ഞ പ്രമുഖൻ അല്ലാത്ത ഒരാളെ നടി പഞ്ഞിക്കിട്ടു.. പോലിസിൽ പരാതി കിട്ടിയതിനെ തുടർന്ന് കമൻ്റിട്ട ആളെ arrest ചെയ്തു 14 ദിവസം റിമാൻഡ് ചെയ്തു.
7) "കേരള ലൈവ്" എന്ന പുതിയ സിനിമ ഷൂട്ടിംഗ് പൂർത്തിയാക്കി എന്ന് സന്തോഷ് പണ്ഡിറ്റ്.. ഡബ്ബിംഗ് ജോലികൾ പുരോഗമിക്കുന്നു എന്ന് ഫേസ്ബുക്കിൽ കുറിച്ച്.
(വാൽ കഷ്ണം.. ഇനി കേൾക്കുവാനും, കാണുവാനും സാധ്യതയുള്ള മറ്റ് വാർത്തകൾ ഉണ്ടെങ്കിൽ കമൻ്റ് ഇടണേ..)