ഒറ്റപ്പെടൽ ജീവിതത്തിലെ ഇരുട്ടല്ല, പലരെയും തിരിച്ചറിയാനുള്ള വെളിച്ചമാണ്

പണ്ഡിറ്റിന്റെ ബോധോദയങ്ങൾ

നമ്മുടെ ജീവിതത്തിൽ ആർക്കൊക്കെ പ്രാധാന്യമുണ്ട്, നമ്മൾ ആരെയൊക്കെ കൂട്ടുകാരായി കണക്കാക്കുന്നു എന്നതിൽ വലിയ കാര്യമില്ല. ആരുടെയൊക്കെ ജീവിതത്തിൽ നമുക്ക് പ്രാധാന്യമുണ്ട്, ആരൊക്കെ നമ്മളെ കൂട്ടുകാരായി കണക്കാക്കുന്നു എന്നതിലാണ് കാര്യം.

ഒറ്റപ്പെടൽ ഒരിക്കലും ജീവിതത്തിലെ ഇരുട്ടല്ല, പലരെയും തിരിച്ചറിയാനുള്ള വെളിച്ചമാണ്…

(വാൽ കഷ്ണം…..ഇലകൊഴിയുമ്പോൾ മരത്തിന് ദുഃഖമുണ്ടാകും പക്ഷേ നഷ്ടം ഉണ്ടാകില്ല. കാരണം ഒരിലയ്ക്ക് പകരം മറ്റൊന്ന് കിളിർത്ത് വരും എന്നു ആ മരത്തിനു അറിയാം. പക്ഷേ, ജീവിതത്തിൽ ഒന്നും ചെയ്യാതെ നിങ്ങൾ ഒരു ദിവസം നഷ്ടപ്പെടുത്തിയാൽ കൊഴിഞ്ഞ് വീണ ദിനങ്ങൾ ഒരിക്കലും തിരിച്ചു കിട്ടില്ല. ഭൂമിയിൽ ഏറ്റവും വിലകൂടിയ സാധനം സമയമാണ്, അത് മറക്കരുത് )

By Santhosh Pandit (പണ്ഡിറ്റ്‌ പുലി അല്ല. പുലികളെ വേട്ടയാടുന്നവനാണ്.. The real Gold, among the rolled gold..പണ്ഡിറ്റിനെ പോലെ ആരുമില്ല )