സോഷ്യൽ മീഡിയയിലെ ബന്ധങ്ങൾ ബന്ധനങ്ങൾ ആകാതിരിക്കട്ടെ; യുവതികൾ ശ്രദ്ധിക്കുക

പണ്ഡിറ്റിന്റെ വചനങ്ങളും ബോധോദയങ്ങളും

സോഷ്യൽ മീഡിയയുടെ ഉപയോഗത്തിലൂടെ നിരവധി ഗുണങ്ങൾ ഉണ്ടെങ്കിലും , അശ്രദ്ധമായി ഉപയോഗിച്ചാൽ നിരവധി ചതിയിൽ അകപ്പെടുവാനും , ചിലപ്പോൾ ജീവിതം തന്നെ തകരുവാനും സാധ്യത ഉണ്ട്.

സോഷ്യൽ മീഡിയയിലൂടെ ലഭിക്കുന്ന ബന്ധങ്ങൾ ബന്ധനങ്ങൾ ആകാതെ പ്രതേകിച്ചും യുവതികൾ ശ്രദ്ധിക്കുക . പുതിയ ഇരകളെ തേടി ചില കഴുകന്മാർ telegram, Whatsapp Group, Club House, Facebook Group, Zoom etc പലതും തുറന്നു വെച്ചിരിക്കും .തുടക്കം ജാതിയില്ല , മതമില്ല , രാഷ്ട്രീയം ഇല്ല എന്നൊക്കെയുള്ള സ്വാതന്ത്ര ചിന്ത പറഞ്ഞു പാവങ്ങളെ ആകർഷിക്കും . പിന്നെ പതുക്കെ യുവതികളുടെ പേരും , അഡ്രസ്സും , മൊബൈൽ നമ്പറും ഒപ്പിച്ചു "പ്രണയം" തുടങ്ങും . വിഡ്ഢികളായ ചില പെണ്ണുങ്ങൾ അതും വിശ്വസിച്ചു ചാടി പുറപ്പെട്ടു ഒടുവിൽ എത്രയോ യുവതികൾ ആത്മഹത്യ ചെയ്യുന്നു , ചിലപ്പോൾ ജീവിത കാലം തടവറയിൽ അടിമയാകേണ്ടി വരുന്നു . ചില യുവതികൾ തിരിച്ച് പുരുഷമാരെയും "ഹണി ട്രാപ്പിൽ" പെടുത്തി ഭീഷിണി പെടുത്താം ഇതിനായി പഴയ സ്വകാര്യ വീഡിയോസ്, chats ഒക്കെ കാണിക്കാം.. അതിനാൽ പുരുഷന്മാരും ജാഗ്രതൈ..

ശ്രദ്ധിച്ചാൽ ദുഖിക്കേണ്ട .

ആൺ കുട്ടികൾ പലരും ലഹരിയുടെ കെണിയിൽ വീഴുന്നു . പെൺകുട്ടികൾ പലരും "പ്രണയമെന്ന പേരിൽ" ചതി കുഴിയിൽ വീഴുന്നു .ജീവിതം പരിശുദ്ധമാണ് . പ്രാർത്ഥനയും , ക്ഷമയും ശീലിക്കുക . അനാവശ്യ ഫാഷൻ ഭ്രാന്തും , കടമെടുത്തു സൗകര്യങ്ങൾ വര്ധിപ്പിക്കുന്നതും കുറക്കുക .

മലയാളികൾക്ക് കുറെ വിദ്യാഭ്യാസം ഉണ്ട് ,വലിയ പ്രബുദ്ധരാണ് എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല . നല്ല തറവാട്ടിൽ ജനിച്ച , നല്ല വിദ്യാഭ്യാസം ഉള്ളവർ പോലും പ്രണയത്തിൻെറ പേരിൽ ചതിക്കപ്പെടുന്നു , തീവ്രവാദികൾ വരെ ആകുന്നു .

മക്കളെ വിദ്യാഭ്യാസവും , പണവും നൽകുന്നതോടൊപ്പം നല്ല സംസ്കാരവും , നന്മയും കൂടി എല്ലാ മാതാ പിതാക്കളും നൽകണം . സമൂഹ മാധ്യമങ്ങളെ നല്ല രീതിയിൽ ഉപയോഗിക്കുക .

" ബാല്യങ്ങൾ വാടാതിരിക്കട്ടെ…. കരുതലിന്റെ കണ്ണുകൾ തുറന്നിരിക്കട്ടെ"…..

(വാൽകഷ്ണം … ചില പെണ്ണുങ്ങൾക്ക് കല്യാണം കഴിക്കുവാൻ വരനെ തെരഞ്ഞെടുക്കുമ്പോൾ നൂറു ഡിമാൻഡ് ആണേ .. എന്നാൽ ഏതു അണ്ടനും , അടകോടന്റെയും കൂടെ പ്രണയിച്ചു ഒളിച്ചോടും . വേണമെങ്കിൽ ഭർത്താവിനെയും മക്കളെയും വരെ ഉപേക്ഷിക്കും , കൊല്ലും . അപ്പോൾ ജീവിത പങ്കാളിക്ക് ജോലിയും വേണ്ടാ , പണവും വേണ്ടാ , സൗന്ദര്യവും വേണ്ടാ , ജാതിയും മതവും പോയിട്ട് രണ്ടു ഭാര്യമാർ ഉള്ളവന്റെ വരെ കൂടെ പോകുന്നു ..കഷ്ടം )