12 മണിക്കൂറിൽ രണ്ട് രാഷ്ട്രീയ കൊലപാതകങ്ങൾ; കേരളം ഗുണ്ടകളുടെ നാടാകുന്നോ?

പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം

12 മണിക്കൂറിനു ഇടയിൽ രണ്ടു രാഷ്ട്രീയ കൊലപാതകങ്ങൾ ആണ് കേരളത്തിൽ നടന്നത് . കഷ്ടം . ദൈവത്തിന്റെ സ്വന്തം നാട് എന്നതിൽ നിന്നും ഗുണ്ടകളുടെ സ്വന്തം നാടായി കേരളം മാറുകയാണോ ?

ഇങ്ങനെ പോയാൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ രാഷ്ട്രീയ സംഘര്ഷങ്ങളും , കൊലപാതകങ്ങളും നടക്കുന്ന മമതാ ജിയുടെ West Bengal സംസ്ഥാനത്തിന്റെ റെക്കോർഡ് കേരളം തിരുത്തി , രാഷ്ട്രീയ ലഹളകളിൽ number 1 ആകും .

എല്ലാ രാഷ്ട്രീയ പാർട്ടികളും സംയമനം പാലിക്കുക . മറ്റു പാർട്ടിക്കാരുടെ മരണങ്ങളിൽ സന്തോഷിച്ചു പോസ്റ്റ് ഇടുകയോ സ്മൈലിങ് emogi ഇടുകയും ചെയ്യരുത് .

മരിച്ചവർക്കു ആദരാഞ്ജലികൾ . രാഷ്ട്രീയ കൊലപാതകങ്ങളിൽ അപലപിക്കുന്നു .

(വാൽകഷ്ണം … പോലീസ് രാഷ്ട്രീയം നോക്കാതെ, കൊലപാതകങ്ങൾ നടന്ന ഉടനെ പ്രതികളെ അറസ്റ്റ് ചെയ്തു ശിക്ഷ വാങ്ങിച്ചു കൊടുത്താൽ ചിലപ്പോൾ ഇതുപോലുള്ള സംഭവങ്ങൾ കുറയും . CCTV ഉപയോഗിക്കാം . Intelligence wing ഇനി കൂടുതൽ ജാഗ്രത കാണിക്കും എന്ന് കരുതുന്നു .)