പണ്ഡിറ്റിന്റെ ക്രിക്കറ്റ് നിരീക്ഷണം
IPL ലിൽ 2012 ന് ശേഷം, 13 വർഷങ്ങൾക്കു ശേഷം, മുംബൈ ഇന്ത്യൻസ് ആദ്യമായി ഒരു സീസണിൽ ജയിച്ചു കൊണ്ട് തുടങ്ങി. KKR നെ 6 വിക്കറ്റിനു തകർത്തു കൊണ്ട് തുടങ്ങി. 3 wicket എടുത്ത Shardhul Takur ജി player of the match ആയി..
Quinton De Kock ജിക്കു Rickelton ജിയെ ടീമിൽ എടുത്ത ക്യാപ്റ്റൻ ഹർഥിക് ജിയുടെ തീരുമാനം തെറ്റിയില്ല. അദ്ദേഹം വെറും 42 പന്തിൽ 81 റൺസ് അടിച്ചു കൂട്ടി. കൂടെ രോഹിത് ശർമ ജി (78) എടുത്തു ആദ്യ വിക്കറ്റിൽ 148 റൺസ് എടുത്തതോടെ KKR ഉയർത്തിയ 221 ലക്ഷ്യം ആവിയായി. അവർക്കായി ക്യാപ്റ്റൻ രഹാനെ ജി (67), Raghuvamsi (51) നേടിയെങ്കിലും റൺസ് ഒഴുകുന്ന പിച്ചിൽ വിജയം മുംബൈ ക്കു ഒപ്പം ഉണ്ടായി. Shardhul Takur ജി ആദ്യ 3 batter മാരെയും വീഴ്ത്തിയതാണ് അവർക്കു പാരയായത്.
ആദ്യം ബാറ്റ് ചെയ്യുന്നവർ ഇനി 300 റൺസ് ഒക്കെ നേടേണ്ട അവസ്ഥയിൽ ആണ് കാര്യങ്ങൾ. ഒരു കാലത്ത് 200 ഒക്കെ T20 യിൽ മികച്ച സ്കോർ ആണെങ്കിൽ ഇപ്പോൾ 250 ഒക്കെ എടുക്കാവുന്നസ് സ്കോർ ആയി. വരിക അടിക്കുക.. അത്രേയുള്ളൂ. അല്ലാതെ anchoring റോൾ, matured innings ഒന്നും സ്കോപ്പ് കാണുന്നില്ല.
All the best ടീം മുംബൈ
(വാൽ കഷ്ണം…. ഇത്തവണ cup MI നേടും എന്നാണ് എനിക്ക് തോന്നുന്നത്. SKY ജി കൂടി ഫുൾ ഫോമിൽ എത്തിയാൽ അവരെ പിടിച്ചാൽ കിട്ടില്ല. എന്താണ് നിങ്ങളുടെ അഭിപ്രായം?)