പണ്ഡിറ്റിന്റെ ക്രിക്കറ്റ് നിരീക്ഷണം
ഏഷ്യ കപ്പ് T20 യിൽ ഒരു ത്രില്ലെർ മത്സരത്തിൽ ശ്രീലങ്കയെ സൂപ്പർ ഓവറിൽ തകർത്തു ഇന്ത്യ ഫുൾ A+ ഓടെ ഫൈനലിലേക്ക് പോകുന്നു.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ പതിവ് പോലെ ഓപ്പണർ സൂപ്പർ താരം അഭിഷേക് ശർമ ജി 31 പന്തിൽ 61 റൺസ് നേടി (2 സിക്സ്, 8 fours) സ്വപ്ന തുല്യമായ തുടക്കം നൽകി.
കൂടെ തിലക് വർമ ji (49*), സഞ്ജു സാംസൺ ജി (39)തിളങ്ങി എങ്കിലും
എങ്കിലും മിഡിൽ ഓർഡർ ഫുൾ ഫ്ളോയിൽ റൺസ് കണ്ടെത്തിയില്ല.. പുഷ്പം പോലെ 230+ സ്കോർ നേടേണ്ട ഇന്ത്യ വെറും 202 ലിൽ ഒതുങ്ങി. എങ്കിലും ഈ ടൂർണമെന്റിൽ ഇത് ആദ്യമായാണ് ഒരു team 200 നടക്കുന്നത്. Axar Patel ജി (21*) അവസാന പന്തിൽ നേടിയ സിക്സിനും വലിയ വിലയുണ്ട്.
മറുപടി ബാറ്റിങ്ങിൽ ഇന്ത്യയുടെ ബൗളർമാരെ അടിച്ചു പരത്തി 12 ഓവറിൽ 134/1 എന്ന അവസ്ഥയിൽ ശ്രീലങ്ക പുഷ്പം പോലെ ജയിക്കും എന്ന് തോന്നിയിടതു നിന്നും അവരുടെ മിഡിൽ ഓർഡർ കളി മറന്നു. P Nissanga ജി 107 റൺസ് എടുത്തു പൊരുതി എങ്കിലും അവരും 202 റൺസ് എടുത്തു സ്കോർ ലെവൽ ആയി.
പിന്നെ സൂപ്പർ ഓവറിൽ അർഷ ദീപ് ജി 2 റൺസിനു 2 വിക്കെറ്റ് എടുത്തപ്പോൾ, മോശം ഫോമിൽ കളിക്കുന്ന ഇന്ത്യൻ ക്യാപ്റ്റൻ സൂര്യ കുമാർ യാദവ് ജി ആദ്യ പന്തിൽ തന്നെ 3 റൺസ് നേടി ഇന്ത്യയെ ജയിപ്പിച്ചു.
ഇനി ഫൈനലിൽ ഇന്ത്യ പാക്കിസ്ഥാനോട് മുട്ടുന്നു.
എങ്കിലും ഇന്ത്യ ഫീൽഡിങ് കുറച്ചു കൂടി മെച്ചപ്പെടുത്തണം. മുമ്പ് പാകിസ്ഥാൻ എതിരെയും, ബംഗ്ലാദേശിനു എതിരെയും 4 ക്യാച്ച് drop ആക്കി. ഇതൊക്കെ സ്വാഭാവികം എങ്കിലും ഫൈനലിൽ കൂടുതൽ ശ്രദ്ധിക്കണം. ഫീൽഡിങ് മെച്ചപ്പെടുത്തണം.
All the best ടീം India
All the best അഭിഷേക് ശർമ ji
(വാൽ കഷ്ണം… തൊറ്റിടത്തു നിന്നും ജയിച്ച ഈ കളി ഇന്ത്യക്ക് ഒരു പാഠമാണ്.. Middle ഓർഡർ ബാറ്റ്സ്മെൻ കുറച്ചു കൂടി വേഗതയിൽ റൺസ് കണ്ടെത്തിയെ പറ്റൂ.. എന്നും അഭിഷേക് ശർമ യെ കൂടുതലായി depend ചെയ്യരുത്. Captain പഴയ ഫോമിലേക്ക് ഫൈനലിൽ എങ്കിലും എത്തിയെ പറ്റൂ..ഇന്ത്യ ഓവർ confidence ഒഴിവാക്കി ശക്തിക്ക് അനുസരിച്ചു ഓവർ പരീക്ഷണം നടത്താതെ കളിച്ചാൽ ഏഷ്യ കപ്പ് ഇങ്ങു പോരും. പ്രതേകിച്ചു പാകിസ്ഥാൻ നിറം മങ്ങിയ ഈ അവസ്ഥയിൽ)