പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം
എറണാകുളം പറവൂർ വൈപ്പിനിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രമുഖ വനിതാ നേതാവിന് എതിരെ നടക്കുന്ന അപവാദ പ്രചാരങ്ങളും, സൈബർ ആക്രമണങ്ങളും ഉടനെ അവസാനിപ്പിക്കുക.
രാഷ്ട്രീയ പരമായ കാരണങ്ങളാൽ
സോഷ്യൽ മീഡിയയിലൂടെ ഒരു വിഭാഗം പ്രചരിക്കുന്ന അപവാദങ്ങൾ മാനസികമായും സാമൂഹ്യമായും ഒരു പാവം സ്ത്രീയെ മാത്രമല്ല വേദനിപ്പിക്കുന്നത്, ആ വനിതാ നേതാവിന്റെ ഭർത്താവിനും ഈ അപവാദ പ്രചരണം കാണുമ്പോൾ വലിയ വിഷമം ഉണ്ടാക്കാം.
ജീവിത പങ്കാളിയെയും ബന്ധുക്കളെയും മക്കളെയും സ്നേഹിതരെയും സഹപ്രവർത്തകരെയും ഒക്കെ ഇത് ഒരുപാട് കാലം വേദനിപ്പിക്കും. കൂടെ ഈ കഥയിൽ സൂചിപ്പിക്കപെട്ട പ്രമുഖ MLA യുടെ നിലവിലെ ക്ലീൻ ഇമേജിനും ഈ പുതിയ അപവാദ കഥ
കരിനിഴൽ വീഴ്ത്തും.
സാമൂഹിക മാധ്യമങ്ങളിലൂടെ എന്തും ആരെക്കുറിച്ചും വിളിച്ചുപറയാം എന്നുള്ള അവസ്ഥ അവസാനിപ്പിക്കാൻ ശക്തമായ നിയമ നിർമ്മാണം ആവിശ്യമാണ്.
വിഷയം പക്കാ രാഷ്ട്രീയമാണെങ്കിലും,
സൈബർ ആക്രമണങ്ങൾക്ക് എതിരെ നിയമ നടപടിക്കു പോകുന്ന വനിതാ നേതാവിന് അഭിവാദ്യങ്ങൾ.. അതല്ലാതെ ഇരവാദം മുഴക്കി വീട്ടിൽ അടച്ചു പൂട്ടി കരഞ്ഞു ഇരിക്കുന്നതിൽ ഒരു കാര്യവുമില്ല. തെളിവില്ലാത്ത അപവാദം ആണോ, ഉടനെ കേസ് ഫയൽ ചെയ്യുക.. ഇത്രയേ ഉള്ളു…