പണ്ഡിറ്റിൻ്റെ inter national നിരീക്ഷണം
ദോഹയിൽ ചേർന്ന അടിയന്തര അറബ്-ഇസ്‌ലാമിക ഉച്ചകോടിയിൽ എല്ലാ അറബ് രാജ്യങ്ങളും പങ്കെടുത്തു. രണ്ടു ദിവസം നീണ്ടു നിന്ന അറബ് ഉച്ചകോടിയിൽ ഇനിയും ഖത്തറിലെ ഹമാസ് നേതാക്കന്മാരെ ആക്രമിക്കരുത് എന്ന് ഇസ്രേൽ നേ അറബ് രാജ്യങ്ങൾ #താക്കീത് നൽകുവാൻ തീരുമാനിച്ചു എല്ലാവരും പിരിഞ്ഞു പോയി.
സെപ്റ്റംബർ 9ന് ദോഹയിലെ ലഗ്താഫിയയിൽ ഹമാസ് നേതാക്കന്മാർ സ്ഥിര താമസം നടത്തുന്ന മേഖലയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ നിരവധി ഹമാസ് നേതാക്കന്മാർ കൊല്ലപ്പെടുകയും, 18 ഹമാസ് നേതാക്കന്മാർ ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു..
ഇതിൽ പ്രതിഷേധിച്ചാണ് മൊത്തം അറബ് രാജ്യങ്ങളും ഉടനെ ദോഹയിൽ വെച്ച് ഉച്ചകോടി കൂടിയത്. യോഗത്തിൽ തുർക്കി എല്ലാ അറബ് രാജ്യങ്ങൾക്കും തങ്ങളാൽ ആവുന്ന സഹായങ്ങൾ ചെയ്യാം എന്ന് പറഞ്ഞു. NATO പോലെ ഒരു അറബ് സേനാ തുടങ്ങി mutual defence രീതി വേണമെന്ന് ചില രാജ്യങ്ങൾ പുതിയൊരു ആശയം മുന്നോട്ട് വെച്ചെങ്കിലും ഭൂരിഭാഗം അറബ് രാജ്യങ്ങളും അതിനെ എതിര്ത്ത്. നിലവിൽ പലരെയും അമേരിക്ക ആണ് ഡിഫൻസിൽ സഹായിക്കുന്നത്. ഖത്തർ പോലും അമേരിക്കൻ സേനയിലാണ് പ്രതീക്ഷ അർപ്പിക്കുന്നത്. ഇസ്രേൽ എതിരെ സൈനിക നടപടി വന്നാൽ UAE പിന്തുണക്കില്ലെന്നു അവർ തീർത്തു പറഞ്ഞു. മറ്റൊരു അറബ് രാജ്യം Azerbaijan അവർ എന്നും ഇസ്രേൽ ന് ഒപ്പമാണെന്നു തീർത്തു പറഞ്ഞു.
ഇതെല്ലാം കേട്ട് ഒടുവിൽ ഇസ്രേൽ ന് ഒരു ചെറിയ താക്കീത് കൊടുത്ത് ഉച്ചകോടി അവസാനിപ്പിച്ചു.
ഭാവിയിൽ അറബ് രാജ്യങ്ങൾ ഒന്നിക്കുമെന്നും, NATO പോലെ ആകുമെന്നു നമ്മുക്ക് സ്വപ്നം കാണാം.
..ഇസ്രേലിൻ്റെ ശത്രു ലോകത്ത് ഒരിടത്തും സുരക്ഷിതർ അല്ലെന്നു നെതന്യാഹു ജി പറഞ്ഞു.. അതിനാൽ ഇനിയും ഹമാസ് നേതാക്കന്മാരെ ഖത്തർ സഹായിച്ചാൽ ഖത്തറിനേ ഭാവിയിലും ആക്രമിക്കും എന്ന് സൂചിപ്പിച്ചു. മാത്രമല്ല ഇറാനിൽ ഇപ്പോഴും ന്യൂക്ലിയർ ബോംബ് ഉണ്ടാക്കുന്നു എന്ന് ഇസ്രേൽ ഫ്രാൻസിനെ അറിയിച്ചു. ഇത് ശരിയെങ്കിൽ ഇറാൻ എതിരെ കടുത്ത നടപടി അമേരിക്കയും സ്വീകരിക്കും.