പണ്ഡിറ്റിന്റെ inter national നിരീക്ഷണം
ഖത്തറിലെ ദോഹയിൽ ഇസ്രായേൽ ആക്രമിച്ചതിനു പ്രതികാരമായി
അറബ് രാജ്യങ്ങൾ എല്ലാവരും കൂടി ഒന്നിച്ചു ഇസ്രായേൽ നെ ആക്രമിക്കുമോ എന്നാണ് ഇന്ന് ലോകം മുഴുവൻ ഉറ്റു നോക്കുന്നത്. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ മൊത്തം അറബ് രാജ്യങ്ങളും നടത്തുന്ന അടിയന്തിര യോഗത്തിൽ ഇതിനൊരു തീരുമാനം ഉണ്ടാകും.
അതിനിടയിൽ, ഇനിയും ഹമാസ് നേതാക്കന്മാർക്കു ഒളിക്കുവാൻ സൗകര്യം കൊടുത്താൽ ഇനിയും ഖത്തറിനെ ആക്രമിക്കും എന്ന് നെതാന്യാഹു ജി മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
എന്റെ അഭിപ്രായത്തിൽ ഇസ്രായേൽ ന് എതിരെ അറബ് രാജ്യങ്ങൾ യുദ്ധം ചെയ്യില്ല. കാരണം 1) വർഷങ്ങൾക്കു മുമ്പ് ഇതുപോലെ അറബ് രാജ്യങ്ങൾ മൊത്തം ഒരുമിച്ച് നിന്ന് ഇസ്രായേൽ ന് എതിരെ നിന്ന് യുദ്ധം ചെയ്തെങ്കിലും 6 ദിവസം കൊണ്ട് അറബ് സഖ്യം തകർന്നു പോയി. 2) ഗൾഫ് രാജ്യങ്ങളിൽ ഖത്തർ അടക്കം പലരും അവരെ സുരക്ഷിതർ ആകുവാൻ അമേരിക്കയെ ആണ് ഏല്പിച്ചിരിക്കുന്നത്..
ഇനി അവർ ഇസ്രായേൽ ന് എതിരെ നീങ്ങിയാൽ അമേരിക്ക അവർക്കു എതിരെ തിരിയാം..അമേരിക്കയെശത്രു പക്ഷത്തു നിർത്തുവാൻ ഗൾഫ് രാജ്യങ്ങൾ ആഗ്രഹിക്കില്ല.
അതിനാൽ അടിയന്തിരമായി നടക്കുന്ന അറബ് ഉച്ചകോടിയിൽ ഇസ്രായേൽ ന് എതിരെ ശക്തമായി അപലപിച്ചു എല്ലാവരും പിരിയും എന്നാണ് എന്റെ നിരീക്ഷണം..