പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം
അയ്യപ്പ സംഗമത്തിനു പുറകെ ന്യൂന പക്ഷ സംഗമം കൂടി സർക്കാർ നടത്തുന്നുണ്ടല്ലോ.. വളരെ നല്ല കാര്യം..
അതോടൊപ്പം സർക്കാർ "ശ്രീകൃഷ്ണ ഭഗവാന്റെ ഭക്ത സംഗമം" കൂടി നടത്തണം
എന്ന് അപേക്ഷിക്കുന്നു.
കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള ദൈവം ഭഗവാൻ ശ്രീകൃഷ്ണൻ ആണ്.. മറ്റു പല മതങ്ങളോടും, ദൈവങ്ങളോടുമുള്ള കടുത്ത സ്നേഹം കാരണം സർക്കാർ ഇത്രയും സംഗമങ്ങൾ നടത്തുമ്പോൾ ശ്രീകൃഷ്ണ ഭഗവാനെ എന്തുകൊണ്ട് ആണ് സർക്കാർ അവഗണിക്കുന്നത്?
സംഗമം നടക്കുന്ന പക്ഷം എല്ലാവർക്കും "ഭഗവത് ഗീത " എന്ന പുണ്യ ഗ്രന്ഥം സൗജന്യമായി സർക്കാർ വിതരണം ചെയ്യണം. ഏറ്റവും ചുരുങ്ങിയ പക്ഷം "ഭഗവത് ഗീത " യുടെ രണ്ടാം അധ്യായം "സാംഖ്യ യോഗം," എങ്കിലും ഈ സംഗമത്തോട് അനുബന്ധിച്ചു എല്ലാവരെയും സർക്കാർ മുൻകൈ എടുത്ത് പഠിപ്പിക്കുവാൻ ശ്രമിക്കണം..
ഉടനെ "ശ്രീകൃഷ്ണ ഭഗവാന്റെ ഭക്ത സംഗമം " കൂടി സർക്കാർ നടത്തും എന്ന് വിശ്വസിക്കുന്നു.. ശ്രീകൃഷ്ണ ഭാഗവാനോടുള്ള അവഗണന അവസാനിപ്പിക്കുക.