പണ്ഡിറ്റിന്റെ inter national നിരീക്ഷണം
കാര്യങ്ങൾ മൊത്തം കൈവിടുമോ എന്നാണ് ലോകം മുഴുവൻ ഒറ്റു നോക്കുന്നത്.. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് trump ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതി സാധനങ്ങൾക്ക് ഒരു ദിവസം 25 ശതമാനം അധിക ചുങ്കം ചുമത്തി, പിറ്റെ ദിവസം അത് 50 ശതമാനം ആക്കി, ഇനി അടുത്ത ദിവസം വീണ്ടും കൂട്ടുമോ എന്ന് അങ്ങേർക്കേ അറിയില്ല..
ചുരുക്കത്തിൽ ഇന്ത്യയിൽ നിന്നും അമേരിക്കക്ക് അയക്കുന്ന എല്ലാം വസ്തുക്കൾക്കും, ഭക്ഷണ സാധനങ്ങൾക്കും അവിടെ വലിയ വില വർദ്ധനവ് ഉണ്ടാകാം..
Eg.. ഇവിടെ 4.50 രൂപയ്ക്കു കിട്ടുന്ന കോഴി മുട്ട അമേരിക്കയിൽ നിലവിൽ 16 രൂപയ്ക്കു വിൽക്കുന്നു. പുതിയ നികുതി പ്രകാരം അത് 24 ആയി മാറി.. വില കയറ്റം കാരണം അവർ ഇതിന്റെ ഉപയോഗം കുറക്കുന്നു. (നമ്മുടെ കേരളത്തിൽ വെളിച്ചെണ്ണ വില പിടുത്തം വിട്ടപ്പോൾ പലരും എണ്ണ ഉപയോഗം തീരെ കുറച്ചില്ലേ… അതുപോലെ ) അതോടെ കോടിക്കണക്കിനു കോഴിമുട്ടകൾ തമിഴ് നാട് അടക്കം സ്ഥലങ്ങളിൽ കെട്ടി കിടന്നു നശിക്കുന്നു
കേരളത്തിൽ അമേരിക്കയുടെ 50 ശതമാനം തീരുവ കൂടിയാൽ ബാധിക്കുന്ന മേഖല..
IT, fish, സുഗന്ധ ദ്രവ്യങ്ങൾ, മുട്ട, കയർ.. ഈ മേഖലയിലെ പലർക്കും ജോലി ഉടനെ നഷ്ടപ്പെടാം.. പല പ്രമുഖ കയറ്റുമതി കമ്പനികളും വന്നു നഷ്ടം കാരണം അടച്ചു പൂട്ടേണ്ടി വരും.
ആകെ ഇവിടുത്തെ ജനങ്ങൾക്കുള്ള ഗുണം, കയറ്റുമതി കുറഞ്ഞാൽ, ഇന്ത്യയിൽ വില കൂടിയ മത്സ്യം, മുട്ട, കയർ, വസ്ത്രങ്ങൾ, ബസ്മതി അരി, സുഗന്ധ ദ്രവ്യങ്ങൾ അടക്കം വലിയ വില കുറവിൽ ഇവിടെ കിട്ടുവാൻ തുടങ്ങും..
വസ്ത്രങ്ങൾ, പാദരക്ഷകൾ, രത്നങ്ങളും ആഭരണങ്ങളും, പരവതാനികൾ, കരകൗശല വസ്തുക്കൾ തുടങ്ങിയവയെ തീരുവ പ്രതികൂലമായി ബാധിക്കും. അവയും ini ഇന്ത്യയിൽ ചെറിയ പൈസക്ക് കിട്ടുവാൻ തുടങ്ങും.
ഉരുക്കിനും അലൂമിനിയത്തിനും ഏർപ്പെടുത്തിയ 50 ശതമാനം കാരണം അമേരിക്കയിൽ വ്യവസായിക മേഖലയിൽ വലിയ വിലകയറ്റം സംഭവിക്കാം.
● കഴിഞ്ഞ വർഷം ഇന്ത്യ അമേരിക്കക്ക് ഏറ്റവുമധികം കയറ്റുമതി നടത്തിയത് മരുന്ന് ഉൽപന്നങ്ങൾ ആണ്.. 810 കോടി ഡോളർ വരും.
ടെലികോം ഉപകരണങ്ങൾ: 650 കോടി ഡോളർ
രത്നങ്ങൾ (530)
പെട്രോളിയം ഉൽപന്നങ്ങൾ: (410)
വാഹനങ്ങളും വാഹനഭാഗങ്ങളും: (280)
സ്വർണം ഉൾപ്പെടെ ആഭരണങ്ങൾ (320)
കോട്ടൺ റെഡിമെയ്ഡ് വസ്ത്രങ്ങൾ (280)
ഇരുമ്പ്, സ്റ്റീൽ ഉൽപന്നങ്ങൾ (270 കോടി ഡോളർ)
കൂടെ പാലുൽപന്നങ്ങൾ, പഴങ്ങളും പച്ചക്കറികളും ,, കാപ്പി, ചായ, കൊക്കോ, സുഗന്ധവ്യഞ്ജനങ്ങൾ , ധാന്യങ്ങൾ എണ്ണക്കുരുക്കൾ, കൊഴുപ്പുകൾ, എണ്ണകൾ etc എല്ലാ മേഖലയെയും പുതിയ തീരുവ ബാധിക്കും..
ലോകത്തു മൊത്തം കയറ്റുമതി ചെയ്യുന്ന ബസ്മതി അരിയിൽ 75 ശതമാനവും ഇന്ത്യയാണ് ചെയ്യുന്നത്. അതിൽ തന്നെ അമേരിക്ക ആണ് പ്രധാനം. നിലവിൽ അതിന്റെ വിലയും അമേരിക്കയിൽ eg 320 രൂപ കിലോക്ക് എന്നത് ini 480 വരെയാകാം. അവിടുത്തെ 25 ശതമാനം ആളുകളും ബസ്മതി അരിയാണ് ഉപയോഗിക്കുന്നത്..
അമേരിക്കക്ക് അതെ നാണയത്തിൽ ഇന്ത്യ മറുപടി കൊടുക്കുവാൻ പോയാൽ ഇന്ത്യയിലും വാഹനങ്ങൾക്കും, കമ്പ്യൂട്ടർ, പിസ്സ തൊട്ടു കോക്ക കോള etc അമേരിക്കൻ ഭക്ഷണ സാധനങ്ങൾക്കും വലിയ വില വർദ്ധനവ് വരും.. ഇന്ത്യ അങ്ങനെ ചിന്തിക്കുമോ എന്നറിയില്ല..
അമേരിക്കയോടല്ല ലോകത്ത് ഒരു രാജ്യത്തിന്റെ ഭീഷിണിക്കും
ഇന്ത്യ വഴങ്ങരുത്..
"ഇൻഡ്യ ഫസ്റ്റ്" അതാകണം നമ്മുടെ ലക്ഷ്യം..