നേതാക്കളുടെ ബന്ധുക്കൾ അറസ്റ്റിലായാൽ നേതാവ് രാജിവെക്കണോ?

പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം

പ്രമുഖ പാർട്ടികളിലെ പ്രമുഖ

നേതാക്കന്മാരുടെ പ്രമുഖ സഹോദരനോ, പ്രമുഖ മക്കളോ, പ്രമുഖ മരുമക്കളോ ഏതെങ്കിലും ക്രിമിനൽ കേസിൽ പോലീസ് അറസ്റ്റ് ചെയ്‌താൽ ഉടനെ ആ നേതാക്കന്മാർക്ക് എതിരെ സൈബർ ആക്രമണം നടത്തുന്നതും, അവർ ഈ വിഷയത്തിൽ പദവി രാജി വെക്കണം എന്ന് അവരുടെ ശത്രുക്കൾ ആയ പാർട്ടിക്കാർ പറയുന്നത് ശരിയാണോ? എന്താണ് അതിനു പിന്നിലെ ലോജിക്?

ലഹരി മരുന്ന് ഇടപാട് അന്വേഷിക്കാനെത്തിയ പൊലീസുകാരെ ആക്രമിച്ചതിനാണ് പ്രമുഖ മുസ്ലീം ലീഗ് നേതാവ് പി.കെ.ഫിറോസിന്‍റെ സഹോദരന്‍ പി കെ ബുജൈറിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇതിന്റെ പേരിൽ അദ്ദേഹത്തെ വിമർശിക്കുന്നത് എന്തിന്?

പി.കെ.ഫിറോസ് ജി സഹോദരനെ രക്ഷിക്കുവാൻ വേണ്ടി പോലീസിലും മറ്റു എവിടെയും ഇടപെടില്ല, തന്റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിക്കില്ല എന്ന് പറഞ്ഞു കഴിഞ്ഞു..

"ഞാനൊരു വ്യക്തിയാണ് എൻറെ അനിയൻ വേറൊരു വ്യക്തിയാണ്" എന്നു ഉറക്കെ പറഞ്ഞു നിലപാട് എടുത്തു.. പോരെ..

മുമ്പ് കമ്മ്യൂണിസ്റ്റ് നേതാക്കളുടെ മക്കൾക്കെതിരെ ഉണ്ടാവുന്ന ചില കേസുകളിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാക്കൾ രാജിവെക്കണം എന്ന് ചിലർ പറഞ്ഞതിലും, ഇതിന്റെ പേരിൽ ആ നേതാക്കന്മാരെ ഒരുപാട് ബുദ്ധിമുട്ടിച്ചതിലും

ലോജിക് ഇല്ലായിരുന്നു എന്നതാണ് സത്യം..

(വാൽ കഷ്ണം….കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടട്ടെ… അതിന്റെ പേരിൽ നേതാക്കന്മാർ രാജി വെക്കേണ്ട കാര്യമില്ല )