പണ്ഡിറ്റിന്റെ inter national നിരീക്ഷണം
അമേരിക്കയുടെ ഇറക്കുമതി ചുങ്ക ഭീഷിണിക്ക് വഴങ്ങില്ലെന്ന ഉറച്ച നിലപാട് കേന്ദ്രസർക്കാർ എടുത്തിട്ടുണ്ട്. അത് നല്ലൊരു തീരുമാനം ആണ്. ഇന്ത്യക്ക് 25 ശതമാനം നികുതിയും, റഷ്യൻ എണ്ണ വാങ്ങിയാൽ 10% അധിക ചുങ്കവും അമേരിക്ക ഏർപ്പെടുത്തി. ഈ ഇറക്കുമതി തീരുവ ഇന്ത്യക്ക് മാത്രമല്ല, ഭൂരിഭാഗം എല്ലാ രാജ്യങ്ങളിലും നികുതി കൂട്ടി. കാനഡക്കു ഇത് 35 ശതമാനമാണ്. ഇതോടെ അമേരിക്കയിൽ സാധനങ്ങൾക്കും, സേവനങ്ങൾക്കും വലിയ വില കയറ്റം സംഭവിക്കാം.
കേരളത്തത്തിനും ഈ അധിക നികുതി ബാധിക്കും.. കേരളത്തിലെ ആശുപത്രികൾ വളരെ ദയനീയ അവസ്ഥയിൽ ആണെന്ന് ചിന്തിച്ചു ജീവനിൽ കൊതി ഉള്ളത് കൊണ്ട് സ്ഥിരമായി അമേരിക്കയിൽ ചികിത്സക്ക് പോവുന്ന പലർക്കും ചികിത്സാ ചിലവ് വലിയ തോതിൽ കൂടാം..
നമ്മൾ ഇതും അതിജീവിക്കും.
ഇന്ത്യ എന്ന മഹാരാജ്യത്തിന് ഒരു ചുക്കും സംഭവിക്കില്ല.ഇന്ത്യ വേറെ വിപണി നോക്കുന്നുണ്ട്.. ബ്രിട്ടനുമായുള്ള സ്വതന്ത്ര കരാറോടെ അക്കാര്യത്തിൽ തീരുമാനമായിട്ടുണ്ട്. ട്രംമ്പിന് വേണ്ടത് ട്രംപ് ഉണ്ടാക്കി തിന്നട്ടെ.
(വാൽ കഷ്ണം…..വർഷങ്ങൾക്കു മുമ്പ് നമ്മൾ അണുവായുധം ടെസ്റ്റ് ചെയ്തപ്പോൾ ഈ പറയുന്ന അമേരിക്ക ഇന്ത്യക്ക് ഉപരോധം ഏർപ്പെടുത്തി ട്ടോ…പക്ഷെ ഒന്നും സംഭവിച്ചില്ല..ഒടുവിൽ നാണം കെട്ട് അമേരിക്ക അത് പിൻവലിച്ച് ഓടിപ്പോയി..ഇന്ത്യ ഡബിൾ സ്ട്രോങ്ങ് ആണ് )