പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം
വിവാദ ഫോൺ സംഭാഷണത്തിന് പിന്നാലെ പ്രമുഖ സീനിയർ കോൺഗ്രസ് നേതാവ് പാലോട് രവി ജി ഡിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്നും രാജിവെച്ചല്ലോ..ഈ വിഷയം പാർട്ടി പുനപരിശോധിക്കണം എന്നാണ് എന്റെ നിരീക്ഷണം..
അദ്ദേഹത്തിന്റെ വിവാദ സ്വകാര്യ സംഭാഷണം ചോർത്തി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത് പരമ ചെറ്റത്തരം ആയിപോയി എന്നാണ് എന്റെ അഭിപ്രായം…സംസാരിച്ചത് രാഷ്ട്രീയ കാര്യങ്ങൾ മാത്രം..ഇത് ചെയ്ത വ്യക്തിയോടും വാർത്ത പുറത്ത് വിടുന്ന മാധ്യമങ്ങളോടും പുച്ഛം മാത്രം..
അദ്ദേഹം സ്വകാര്യ ഫോൺ voice മെസ്സേജിൽ പറഞ്ഞത് ഇതാണ്.."കോൺഗ്രസ് പാർട്ടിയിൽ നേതാക്കന്മാർ ഐക്യം കാണിച്ചില്ലെങ്കിൽ അടുത്ത നിയമസഭയിലും ഇടത് മുന്നിലെത്തും.. BJP ക്കു കൂടുതൽ MLA വരാം..കൂടെ വരാനിരിക്കുന്ന പഞ്ചായത്ത് ഇലക്ഷനിൽ വൻ ഭൂരിപക്ഷം നേടുന്ന ഇടതിനു പിന്നാലെ BJP വലിയ നേട്ടം ഉണ്ടാക്കി രണ്ടാം സ്ഥാനം പിടിക്കും. കോൺഗ്രസ് മൂന്നാം സ്ഥാനം ആയിപ്പോകും" etc ആണ്.. നമ്മൾ മനസ്സിലാക്കണം ഇതൊന്നും അദ്ദേഹം ഒരു വാർത്താ സമ്മേളനം വിളിച്ചു പറഞ്ഞതല്ല.. അല്ലെങ്കിൽ സമൂഹ മാധ്യമങ്ങളിൽ ഉറക്കെ പറഞ്ഞതല്ല.. വെറും ഒരു സ്വകാര്യ സംഭാഷണത്തിന്റെ പേരിൽ അദ്ദേഹത്തോട് രാജി ആവശ്യപ്പെട്ടത് ശരിയാണോ?
ആ ലോജിക് പ്രകാരം ആണെങ്കിൽ 24 മണിക്കൂറും BJP യെയും, മോദി ജിയെയും, കേന്ദ്ര സർക്കാരിനെയും വളരെ പരസ്യമായി ഉച്ചത്തിൽ പുകഴ്ത്തുന്ന പ്രമുഖ കോൺഗ്രസ് MP ശശി തരൂർ ജിക്കു ഈ നിയമം ബാധകമല്ലേ? അദ്ദേഹത്തെ എന്തുകൊണ്ട് പാർട്ടി പുറത്താകുന്നില്ല?
ജീവിതത്തിന്റെ നല്ലൊരു പ്രായം പാർട്ടിക്കായി പ്രവർത്തിച്ച ശേഷം ഒരു അഭിപ്രായം പറയാൻ പോലും ഒരു സീനിയർ നേതാവിന് സ്വാതന്ത്ര്യം ഇല്ലേ?
(വാൽ കഷ്ണം…സ്വന്തം നേതാവിന്റെ സ്വകാര്യ ഫോൺ സംഭാഷണം പോലും ചോർത്തി കൊടുക്കുന്ന വർഗം… കഷ്ടം.. ഇതിനു പിന്നിൽ ഗൂഡാലോചന സംശയിക്കുന്നു)