പണ്ഡിറ്റിന്റെ ക്രിക്കറ്റ് നിരീക്ഷണം
അങ്ങനെ ഇംഗ്ലണ്ട് പര്യാടനത്തിലെ ആദ്യ വിജയം ഇന്ത്യ നേടി.
ആദ്യ ഏകദിനത്തിൽ ഇംഗ്ലണ്ട് നെ 6 വിക്കറ്റിനു തകർത്തു ഇന്ത്യ തുടങ്ങി.
സീനിയർ താരങ്ങൾ രോഹിത് ശർമ ജി (11), വിരാട് കോഹ്ലി ജി (5) എന്നിവരെ തുടക്കം തന്നെ ഇന്ത്യക്ക് നഷ്ടപ്പെട്ടിട്ടും,
ബൗളിങ്ങിൽ 4 വിക്കറ്റ് എടുക്കുകയും, ബാറ്റിങ്ങിൽ 57* എടുത്തു ഇന്ത്യയെ വിജയം വരെ ക്രീസിൽ നിന്ന അക്സർ പട്ടേൽ ജി ആണ് player of the match. കൂടെ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ജി (80), Washington Sundar ജി (52*) തിളങ്ങി.
ആദ്യം ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ട് 61/0 എന്നാ അവസ്ഥയിൽ നിന്നുമാണ് 258 നു പുറത്തായത്. ടീമിലേക്ക് തിരിച്ചെത്തിയ ബുമ്ര ജി 9 ഓവറിൽ 31 റൺസിനു 1 wicket വീഴ്ത്തി തിളങ്ങി. കൂടെ 2 wicket വീതം പ്രസിദ് കൃഷ്ണ ജി, ബ്രാർ ജി വീഴ്ത്തി. എന്നാൽ 4 wicket എടുത്ത അക്സർ പട്ടേൽ ജി ആണ് അവരുടെ നടു ഒടിച്ചത്.
(അവർക്കു middle ഓർഡറിൽ 20 റൺസിനു ഇടയിൽ 5 wicket നഷ്ടപ്പെട്ടിരുന്നു )
ഗിൽ ജി, ബുമ്ര ജി എന്നിവരെ T20 യിലും ഉപയോഗിക്കണം എന്നു ഈ കളി അടിവാര ഇടുന്നു. ഒരു സമയത്ത് 160/4 എന്ന രീതിയിൽ തകർന്ന ഇന്ത്യയെ Washington Sundar ജി, Axar ജി ചേർന്ന് പുറത്താവാതെ നേടിയ 102 റൺസ് ആണ് ഇന്ത്യയെ ജയിപ്പിച്ചത്.
റൺസ് ഒഴുകുന്ന വിക്കറ്റിൽ 330+ റൺസ് അവർ നേടണമായിരുന്നു. അത് ഉണ്ടായില്ല. അതോടെ തകർന്നു.
ഇനിയുള്ള കളികളിൽ രണ്ടിൽ ഒന്നിൽ എങ്കിലും ജയിച്ചു ഇന്ത്യ പരമ്പര നേടുമെന്നു കരുതാം. കൂടെ ലോർഡ്സ് test ജയിച്ച വനിതാ ഇന്ത്യൻ ടീമിനും ആശംസകൾ.
(വാൽ കഷ്ണം…. T20 യിലെ top players ആയ അഭിഷേക് ശർമ ജി, ഇഷാൻ കിഷൻ ജി എന്നിവർക്ക് ഏകദിനത്തിൽ അവസരം കൊടുക്കുക )