പണ്ഡിറ്റിൻ്റെ ക്രിക്കറ്റ് നിരീക്ഷണം
ഇന്ത്യ ദുർബലരായ West Indies നേ 5 വിക്കറ്റിന് പരാജയപ്പെടുത്തി ഏകദിന പരമ്പര നന്നായി തുടങ്ങി (1-0).
ആദ്യം ബാറ്റ് ചെയ്ത അവർ വെറും 114 ന് പുറത്തായി. കുൽദീപ് യാദവ് ജി വെറും 6 റൺസ് വിട്ടു കൊടുത്ത് 4 wicket വീഴ്ത്തി. അതിൽ 2 over maiden ആയിരുന്നു.. R ജഡേജ ജി 3 wickets എടുത്ത് തിളങ്ങി..
മറുപടി ബാറ്റിങ്ങിൽ ഇഷാൻ കിഷൻ ജി (52) ഒറ്റക്ക് പൊരുതി.. പക്ഷേ പുതിയ താരങ്ങൾ പലരും കിട്ടിയ അവസരങ്ങൾ നന്നായി ഉപയോഗിച്ചില്ല. ക്യാപ്റ്റൻ രോഹിത് ജി മറ്റുള്ളവർക്ക് വേണ്ടി സ്വയം താഴേക്ക് ഇറങ്ങുവാൻ ശ്രമിച്ചു. അതിനു അങ്ങേർക്ക് ഒരു വലിയ കൈയ്യടി നൽകേണ്ടത് ആണ്..
West Indies 114 നു പകരം 214 എങാൻ എടുത്തിരുന്നെങ്കിൽ ഇന്ത്യ ചിലപ്പോൾ നാണം കെടുമായിരുന്നു എന്നതാണ് സത്യം..
All the best team India..
(വാൽ കഷ്ണം.. എങ്കിലും ഇന്ത്യയുടെ വിജയം ആധികാരികം ആയില്ല.. SKY ജി single എടുത്ത് കൂടി സ്കോർ ചെയ്യുവാൻ ശ്രമിച്ഛില്ലെങ്കിൽ വെറും T20 player മാത്രം ആയി പോകും…ശ്രദ്ധിക്കുക)