പണ്ഡിറ്റിൻ്റെ ക്രിക്കറ്റ് നിരീക്ഷണം
അങ്ങനെ നാലാം T20 യില്‍ ഇന്ത്യ പുഷ്പം പോലെ West Indies നേ 59 റൺസിന് തകർത്തു പരമ്പര സ്വന്തമാക്കി (3-1).
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മുൻനിര ബാറ്റ്സ്മാൻ മാരുടെ നല്ല പ്രകടനം 191/5 എത്തിച്ചെങ്കിൽ, ബൗളർമാരുടെ മികവിൽ അവരെ 132 റൺസിന് തളച്ചു. Man of the match Avesh Khan ji 2/17, Ashadweep Singh ജി വെറും 12 റൺസിന് 3 wicket നേടി മികവ് പുലർത്തി.
തുടക്കം മുതലേ ആക്രമിച്ചു കളിക്കുന്ന ഇന്ത്യയുടെ രീതി വെച്ച് നോക്കിയാൽ അവർ 200 കടക്കും എന്നു കരുതിയതാണ്. പക്ഷേ പ്രതീക്ഷിച്ച പോലെ ഇന്ത്യക്ക് അവസാന ഓവറുകളിൽ വലിയ റൺസ് കണ്ടെത്താനായില്ല. West Indies ക്യാപ്റ്റൻ പൂരൻ ജിയുടെ അനാവശ്യ റൺ ഔട്ട് നിർണായകമായി. സഞ്ജു ജിക്ക് നന്ദി പറയാം. അവർക്കായി ഒരു ബാറ്റ്സ്മാൻ മാരും പക്വതയോടെ കളിച്ചില്ല എന്നതാണ് സത്യം.
(വാൽകഷ്ണം.. ഇന്ത്യയുടെ ഇപ്പോഴത്തെ അവസ്ഥ വെച്ച് ആരു ക്യാപ്റ്റൻ ആയാലും , ആരു കളിച്ചാലും ജയിക്കും എന്നതാണ് സത്യം . അത്രക്ക് പ്രതിഭയുള്ള കുറേ താരങ്ങൾ നമ്മുക്ക് ഉണ്ടു. )