രാജസ്ഥാനെ തകർത്ത് GT ഫൈനലിൽ; സൂര്യവംശിയുടെ 96 വൃഥാവിലായി

പണ്ഡിറ്റിന്റെ ക്രിക്കറ്റ്‌ നിരീക്ഷണം

രാജസ്ഥാൻ റോയൽസ് നെ 7 വിക്കറ്റിനു തകർത്തു GT പുഷ്പം പോലെ ഫൈനലിൽ എത്തി. ഇനി ഫൈനലിൽ കൂടി ജയിച്ചു കപ്പ്‌ എടുക്കും എന്ന് കരുതാം.

സൂര്യവംശി ജി (47 പന്തിൽ 96 റൺസ്) അടിച്ചു കൂട്ടി എങ്കിലും മറ്റുള്ളവർ കാര്യമായി കളിച്ചില്ല. അതിനാൽ റൺസ് ഒഴുകുന്ന പിച്ചിൽ 214/6 എന്ന രീതിയിൽ അവസാനിപ്പിച്ചു. ഞാൻ കഴിഞ്ഞ നിരീക്ഷണത്തിൽ പറഞ്ഞിരുന്നു GT ടീമിന്റെ പ്രധാനം സായി സുദർശൻ ജി (58), തകർപ്പൻ സെഞ്ച്വറി നേടിയ ശുഭമാൻ ഗിൽ ജി (104) നൽകുന്ന മികച്ച തുടക്കം ആണെന്ന്. ഇരുവരും തിളങ്ങിയാൽ വിജയം ഉറപ്പാണ് അവരുടെ മികവിൽ 8 പന്ത് ശേഷിക്കേ അവരത് നേടി.

ഇത്തരം പിച്ച് കളിൽ ചുരുങ്ങിയത് 270 ഒക്കെ നേടിയാലേ ഡിഫെൻസ് ചെയ്യുവാൻ പറ്റു. പാവം സൂര്യവംശി ജി.. വേഗതയിൽ 1000 റൺസ് ഒക്കെ നേടി തിളങ്ങുന്നുണ്ടെങ്കിലും തീരെ സപ്പോർട്ട് കിട്ടുന്നില്ല.

(വാൽ കഷ്ണം…. ആകെ 5 സീസൺ കളിക്കുന്നതിനു ഇടയിൽ ഗുജറാത്ത്‌ ടീം ഒരിക്കൽ കപ്പ്‌ നേടി, ഇത്തവണ ഫൈനലിലും എത്തി. ഭേദപ്പെട്ട ബൗലിങ്ങും, നല്ല ഓപ്പനർ മാരും മുതൽ കൂട്ടാണ്. എന്നാൽ ഓപ്പണർമാർ തുടക്കം തന്നെ കൂടാരം കയറിയാൽ മിഡിൽ ഓർഡർ പരീക്ഷിക്കപ്പെടും )