പണ്ഡിറ്റിന്റെ ക്രിക്കറ്റ് നിരീക്ഷണം
മൂന്നാം ഏകദിനത്തിൽ ന്യൂസിലാലൻഡിനോട് 41 റൺസിനു തോറ്റു ഇന്ത്യ പരമ്പര അടിയറവ് വെച്ച്.. (2-1). കഴിഞ്ഞ 7 ഇന്ത്യൻ പര്യാടനത്തിലും പറ്റാത്തിരുന്ന കാര്യം അവർ ഇത്തവണ നേടി..അതും അവരുടെ പ്രധാന താരങ്ങൾ ഇല്ലാതെ പുതുമുഖങ്ങളെയും കൊണ്ട് വന്നു പരമ്പര നേടി.
2024 ലിൽ ടെസ്റ്റിലും ഇന്ത്യയെ ഇന്ത്യയിൽ വെച്ച് തകർത്തു അവർ ചരിത്രത്തിൽ ഇടം നേടിയിരുന്നു. അത് ആവർത്തിച്ചു. (പക്ഷേ T20 യിൽ ഇനി ഇത് ആവർത്തിക്കില്ല.. നോക്കിക്കോ)
ആദ്യം ബാറ്റു ചെയ്ത ന്യൂസിലാൻഡ് സ്റ്റാർ ബാറ്റ്സ്മാൻ ലോക ഒന്നാം നമ്പർ താരം D Mitchel ജി (137), G Philip ജി (106) മികവിൽ 337 നേടി..റൺസ് ഒഴുകുന്ന ഈ പിച്ചിൽ ഇതൊരു വലിയ സ്കോർ അല്ല. എന്നാൽ ഇന്ത്യയുടെ തുടക്കം നന്നായില്ല..
71/4 എന്ന നിലയിൽ തകർന്ന ഇന്ത്യയെ വിരാട് കോഹ്ലി ജിയുടെ തകർപ്പൻ സെഞ്ച്വറി (124), റെഡ്ഢി ജി, രാണ ജി നേടിയ ഹാഫ് സെഞ്ച്വറി പിൻബലത്തിൽ ഒന്ന് പൊരുതി എങ്കിലും 296 ലിൽ പോരാട്ടം അവസാനിച്ചു. മുൻനിരയിൽ ആരെങ്കിലും നല്ലൊരു സപ്പോർട്ട് കൊടുത്തിരുന്നു എങ്കിൽ പുഷ്പം പോലെ ജയിക്കാവുന്ന കളി ആയിരുന്നു. കുളമാക്കി..അതും 4 ഓവർ ബാക്കി വെച്ച് കീഴടങ്ങി.. കഷ്ടം..
തന്റെ രണ്ടാമത്തെ മാത്രം കളി കളിക്കുന്ന J Lennox ജി വെറും 42 റൺസിനു 2 ഇന്ത്യൻ വിക്കെറ്റ് വീഴ്ത്തിയത് നിർണായകമാണ്. Clark ജി 3 വിക്കെറ്റ് എടുത്തു. ഇന്ത്യക്കായി സിറാജ് ജി അധികം റൺസ് കൊടുക്കാതെ ബൗൾ ചെയ്തു. A സിംഗ് ജി, H Rana ജി 3 വീതം wickets എടുത്തു.. പക്ഷെ ഇന്ത്യൻ സ്പിന്നർമാർ പതിവ് പോലെ നിരാശ നൽകി. പരമ്പരയിൽ രവീന്ദ്ര ജഡേജ ബാറ്റിങ്ങിലും ബൗളിങ്കിലും മോശമാക്കി.
ക്യാപ്റ്റൻ എന്ന നിലയിൽ ഗിൽ ജിക്ക് വീണ്ടും നിരാശ ആണ് ഫലം. ഭൂരിഭാഗവും പരാജയം മാത്രം. പോട്ടെ, സാരമില്ല.
All the best ടീം Newzealand
(വാൽ കഷ്ണം….. ഇനി അവരുമായി 5 T20 കളികൾ വരുന്നു. അവിടെ യുവാക്കൾ രംഗത്ത് വരും. കളി മാറും. T20 പരമ്പര ഇന്ത്യ നേടും എന്നാണ് എന്റെ പ്രവചനം. എന്ത് പറയുന്നു? )