പുരുഷന്മാരുടെ ശ്രദ്ധയ്ക്ക്: “ലൈവി”ന്റെ മറവിൽ പണം അടിച്ചുമാറ്റുന്നവർ

പുരുഷന്മാരുടെ ശ്രദ്ധയ്ക്ക്

ചില യുവതികൾ പണം സമ്പാദനം മാത്രം ലക്ഷ്യം വെച്ച് subscribe ചെയ്യുന്നവർക്ക് "ലൈവ് ആയി വന്ന്" രസിപ്പിക്കാൻ ചിലത് ചെയ്യാം എന്നും പറഞ്ഞു വരുന്നുണ്ടേ ..

കൂട്ടുകാർ വളരെ ശ്രദ്ധിക്കുക. നിങ്ങൾ കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന പണം ഈ "ലൈവിൻ്റെ" മറവിൽ അടിച്ചു മാറ്റുകയാണ് പലരുടെയും ഉദ്ദേശം. നിങ്ങളുടെ ഭാര്യക്കോ, മക്കൾക്കോ, അച്ഛനോ, അമ്മക്കോ ഒക്കെ കൊടുക്കേണ്ട പണം ഇങ്ങനെ "പണ സമ്പാദനം മാത്രം ലക്ഷ്യം വെച്ച് ലൈവ് ഇട്ടു" നിങ്ങളെ ഇക്കിളി പെടുത്തുന്ന പെണ്ണുങ്ങൾക്ക് നൽകരുതെന്ന് വിനീതമായി അപേക്ഷിക്കുന്നു.

അവരിൽ പലർക്കും പല തരം ഉദ്ദേശം ആകാം. കോടികളുടെ വീട്, ലക്ഷങ്ങളുടെ കാർ വാങ്ങുക, ലാവിഷായി ജീവിക്കുക. കൂടെ followers കൂട്ടി celebrity ആവുക etc. സ്വന്തമായി വീട് ഇല്ലാത്തവരും, കാർ പോയിട്ട് two wheeler പോലും ഇല്ലാത്തവരും ഇത്തരം കബളിപ്പിക്കലിൽ തല വെക്കരുതേ…കൂടുതൽ ഉടായിപ്പ് തോന്നുന്നവരെ അധികം മൈൻഡ് ചെയ്യാതെ ഇരിക്കുക.

ഇനി ഇതുപോലത്തെ ലൈവ് ഇടയിൽ അവരുടെ വീഡിയോകൾ, screenshot ഒക്കെ വിദഗ്ധമായി എടുത്തു പ്രചരിപ്പിച്ചൽ ചിലപ്പോൾ പണവും പോയി, ജാമ്യമില്ലാ വകുപ്പ് പ്രകാരം ജയിലിലും ആകാം. ഭൂരിഭാഗം നിയമങ്ങളും സ്ത്രീകൾക്ക് അനുകൂലമാണെന്ന് എല്ലാ പുരുഷന്മാരും എപ്പോഴും ഓർക്കുക.

ഭയം വേണ്ട , ജാഗ്രത മതി..

സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട..

ഇല്ലെങ്കിൽ പണിപാളും…

(വാൽ കഷ്ണം.. എന്നാല് fb ലൈവിൽ വന്നു നിങ്ങളോട് പണമൊന്നും ചോദിക്കാതെ, ("പണം കൊടുത്തു പ്ലീസ് subscribe " എന്ന് പറഞ്ഞു ബുദ്ധിമുട്ടിക്കാതെ) നല്ല രീതിയിൽ നിരവധി വിഷയങ്ങളിൽ നല്ല അറിവുകൾ നൽകുന്ന എത്രയോ യുവതികൾ ഉണ്ട് എന്നും നന്ദി പൂർവ്വം സ്മരിക്കുന്നു )