സ്വകാര്യ ആശുപത്രികൾ കൂടുന്നു, രോഗികളും; ജീവിതശൈലീ രോഗങ്ങളിൽ വൻ വർധന

പണ്ഡിറ്റിന്റെ സാമൂഹ്യ നിരീക്ഷണം

ഇയ്യിടെയായ്‌ കേരളത്തിൽ സ്വകാര്യ മേഖലയിൽ ഹോസ്പിറ്റലുകളുടെ എണ്ണത്തിൽ വലിയ കുതിച്ചു ചാട്ടം സംഭവിക്കുകയാണല്ലോ..ഭൂരിഭാഗവും പുതിയ ആശുപത്രികൾ വലിയ കുത്തക കോർപ്പറേറ്റ് ഉടമസ്ഥതയിൽ ഉള്ളതാണ്.അതിനു അനുസരിച്ചു കേരളത്തിൽ രോഗികളുടെ എണ്ണവും വർദ്ധിക്കുന്നു.

ജീവിത ശൈലീ രോഗങ്ങളായ പ്രമേഹം, കാൻസർ കൊളെസ്ട്രോൾ, PCOD etc അനുഭവിക്കുന്ന രോഗികളുടെ എണ്ണം 6l50 ശതമാനം വർധിച്ചു എന്നത് ആശങ്ക ഉണ്ടാക്കുന്ന കണക്കാണ്..

കേരളത്തിലെ ചില സർക്കാർ ആശുപത്രികളിലെ പ്രധാന പ്രശ്നങ്ങളിൽ ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ സ്റ്റാഫുകളുടെ കുറവ് വലിയ പ്രശ്നം ആണ്. അടിസ്ഥാന സൗകര്യങ്ങളുടെയും സാങ്കേതികവിദ്യയുടെയും അഭാവം, ശുചിത്വമില്ലായ്മ, രോഗികളുടെ നീണ്ട കാത്തിരിപ്പ്, ചിലപ്പോൾ എങ്കിലും സംഭവിക്കുന്ന ചികിത്സാ പിഴവുകൾ (Medical Negligence), സർക്കാർ ആശുപത്രിക്കു അനുവദിക്കുന്ന ബജറ്റ് കുറവ്, എന്നിവ ഉൾപ്പെടുന്നു.

ഇത് സർക്കാർ ആശുപത്രികളിലെ സേവനങ്ങളുടെ ഗുണമേന്മയെ ബാധിക്കുന്നു, പലപ്പോഴും രോഗികൾക്ക് അസംതൃപ്തി ഉണ്ടാക്കുന്നു.

ഇയ്യിടെയായി ഓപ്പറേഷൻ ഇടയിൽ ശരീരത്തിൽ ഗൈഡ് വയർ കുടുങ്ങിക്കിടന്ന സംഭവം ഒക്കെ വളരെ മോശമായി പോയി..ഇതെല്ലാം വിചാരിച്ചു ചില സ്വകാര്യ ആശുപത്രിയിൽ പോയാൽ നിങ്ങൾ തെണ്ടി പോകും.

(വാൽ കഷ്ണം.. അസുഖം വരാതെ ശ്രദ്ധയോടെ എല്ലാ കൂട്ടുകാരും ജീവിക്കണേ.. എന്തെങ്കിലും അസുഖം വന്നാൽ, ചില സ്വകാര്യ ആശുപത്രിയിൽ പോയാൽ ചിലപ്പോൾ അവർ നിങ്ങളെ കൊന്നു കൊല വിളിക്കും.. ശ്രദ്ധിച്ചോ..)