“ധുരന്ധർ” കണ്ടു; 24 ദിവസത്തിൽ 1200 കോടി കളക്ഷൻ നേടിയ കിടു സിനിമ

പണ്ഡിറ്റിന്റെ സിനിമ നിരീക്ഷണം

ഞാനിന്നു "Dhurandhar" എന്ന ഹിന്ദി സിനിമ കണ്ടു ട്ടോ.. നല്ല കിടു സിനിമ. കഴിഞ്ഞ 24 ദിവസത്തിനു ഇടയിൽ 1200 കോടിയിൽ കൂടുതൽ കളക്ഷൻ ഉണ്ടാക്കി റെക്കോർഡ് ഇട്ടു. "ഉറി" എന്ന സൂപ്പർ ഹിറ്റ്‌ സിനിമ ഒരുക്കിയ ആദിത്യ ധർ ജിയാണ് സ്ക്രിപ്റ്റ്, സംവിധാനം..പറ്റുന്നവർ ഈ സിനിമ കാണണേ…സൂപ്പർ ആക്ഷൻ packed മൂവി..കൂടെ നല്ലൊരു പ്രണയ കഥയും പറഞ്ഞു പോകുന്നുണ്ട്. ഒരിക്കലും നിങ്ങളെ നിരാശ പെടുത്തില്ല.

രൺവീർ സിംഗ് ജി നായകനായ സിനിമയിൽ അക്ഷയ ഖന്ന ജി വില്ലനായുള്ള പൂണ്ടു വിളയാട്ടം ആണ്.. പലപ്പോഴും പാവം നായകൻ വില്ലന് പുറകിൽ വെറും സഹ നടൻ ആയി പോയി.. കാരണം കഥാഗതി അങ്ങനെ ആണ്.

നായിക സാറ അർജുൻ ജി നന്നായി അഭിനയിച്ചു. കാണാനും വളരെ ക്യൂട്ട് ആണ്.

കൂടെ തമിഴ് നടൻ മാധവൻ ജി make ഓവറിൽ ഏവരെയും ഞെട്ടിച്ചു.. (അജിത് ഡോവൽ ജിയെ ഇടക്കൊക്കെ ഓർമ വരും )രണ്ടാം ഭാഗം ഉണ്ടാകും എന്ന സൂചന അവസാനം തരുന്നുണ്ട്.

ഇവരോടൊപ്പവും സഞ്ജയ്‌ ദത്ത്‌ ജി, അർജുൻ രാംപൽ ജി, പഴയ കാല നടൻ രാകേഷ് ബേദി ജി എല്ലാവരും പൊളിച്ചു.

ചില മലയാള സിനിമകളിലെ പോലെ ഡബിൾ മീനിങ് കോമഡി, കഞ്ചാവ് മാർക്കറ്റിംഗ്, തീവ്രവാദികളെ കഷ്ടപ്പെട്ട് വെളുപ്പിക്കുക etc ഒന്നും ഈ സിനിമയിൽ ഇല്ല. ഇന്ത്യയിലും, പാക്കിസ്ഥാനി ലും ആയി മനോഹരമായ സ്ഥലങ്ങളിൽ 250 കോടി ചിലവിൽ ചെയ്ത നല്ല സിനിമ.. പാകിസ്ഥാനെ മോശമാക്കി കാണിക്കുന്നു എന്ന പേരിൽ ചില രാജ്യങ്ങളിൽ ഈ സിനിമ നിരോധിച്ചു എന്നും വാർത്ത കണ്ടിരുന്നു.

All the best ആദിത്യ and ടീം..

(വാൽ കഷ്ണം….. ഇന്ത്യ വിരുദ്ധമായും, തീവ്രവാദികളെ വെളുപ്പിച്ചും സിനിമയിലൂടെ കഷ്ടപ്പെട്ട് രാഷ്ട്രീയം പറയുന്ന ചില മലയാള സംവിധായകൻ ഈ "Dhuranthar" സിനിമ ഒക്കെ കാണുന്നത് നല്ലതാ..)