പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം
തൊണ്ടിമുതൽ തിരിമറിക്കേസിൽ ,(മയക്കു മരുന്ന് പ്രതിയെ രക്ഷിക്കുവാൻ പ്രധാന "തെളിവ് " മോഷ്ടിച്ച കേസിൽ) കുറ്റക്കാരൻ എന്ന് കണ്ടെത്തി പ്രമുഖ നേതാവ്, (മുൻ മന്ത്രി ) ആന്റണി രാജു MLA ക്കു 3 വർഷ തടവ് ബഹു കോടതി കൊടുത്തല്ലോ.. 2 വർഷത്തിൽ കൂടുതൽ ശിക്ഷ കിട്ടിയാൽ MLA, MP സ്ഥാനം നഷ്ടപ്പെടും എന്നാണ് നിയമം. ഇതോടെ വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അയോഗ്യൻ ആവുകയും ചെയ്തു.
കേരളത്തിൽ നിരവധി രാഷ്ട്രീയ നേതാക്കന്മാർക്ക് എതിരെ ആയിര കണക്കിന് അഴിമതി, സ്ത്രീ പീഡനം, തട്ടിപ്പ്, വെട്ടിപ്പ്, ഗൂഢാലോചന etc ആരോപണങ്ങൾ നമ്മൾ ഭരണ പക്ഷത്തിൽ നിന്നും, പ്രതി പക്ഷത്തിൽ നിന്നും സ്ഥിരമായി കേൾക്കാറുണ്ടെങ്കിലും എന്റെ ഓർമയിൽ 99 % വും പിന്നീട് വെറും ആരോപണം ആണെന്നും പറഞ്ഞു കോടതി വിധി വന്നു എല്ലാവരും രക്ഷപെടാറുണ്ട്.. ഇത് രണ്ടാം തവണ ആകാം കേരളത്തിൽ ഒരു പ്രമുഖ MLA, MP, മന്ത്രി രാഷ്ട്രീയ നേതാവിന് ശിക്ഷ കിട്ടുന്നത്..
ഇന്ത്യൻ ശിക്ഷ നിയമത്തിൽ രാജ്യ ദ്രോഹ കുറ്റങ്ങളുടെ പട്ടികയിൽ ആണ്
ലഹരി കടത്തു കേസ് എന്നതാണ് സത്യം. അതിനാൽ അത്തരം
കേസിലെ പ്രതികളെ ശിക്ഷയിൽ നിന്ന് രക്ഷ പെടുത്താൻ
കോടതിയിൽ സൂക്ഷിച്ച നിർണായക " തെളിവ്" ആയ തൊണ്ടി മുതൽ
അടിച്ചു മാറ്റി
കുറ്റവാളികളെ രക്ഷിച്ചു രാജ്യം വിട്ട് പോകാൻ അവസരം ഒരുക്കി എന്നതാണ് കോടതി ഇദ്ദേഹത്തിന് എതിരെ കണ്ടെത്തിയത്.
കോടതിയുടെ strong റൂം പൊളിച്ചു മോഷണം നടത്തിയത് വെച്ചു നോക്കുമ്പോൾ, ഏതോ ചിലർ അയ്യപ്പ ഭഗവാന്റെ സ്വർണ്ണം മോഷ്ടിച്ചു കടത്തിയ സംഭവത്തിൽ വലിയ അത്ഭുതം ഇല്ല.
(വാൽ കഷ്ണം… ഒരു "പ്രധാന തൊണ്ടിയായ തെളിവ്" അടിച്ചുമാറ്റിയ കേസ് തെളിയിക്കാൻ
36 കൊല്ലം എടുത്തു എന്നതിൽ വിഷമം ഉണ്ട്…ഈ കണക്കിന് സ്വർണ പാളി അടിച്ചു മാറ്റിയ കേസിന്റെ വിധിയൊക്കെ വരുവാൻ എത്ര വർഷങ്ങൾ കാത്തിരിക്കേണ്ടി വരും എന്നാണ് നിങ്ങളുടെ calculation)