പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം
കേരളത്തിലെ വിദ്യാഭ്യാസ നിലവാര തകർച്ചയെ കുറിച്ച് ഇന്ന് കർണാടക സംസ്ഥാനത്തു മാത്രമല്ല, ഇന്ത്യ മുഴുവൻ വലിയ ചർച്ച വിഷയമായല്ലോ. കേരളത്തിലെ കോളേജുകളിൽ നിന്നും ലഭിക്കുന്ന ഉയർന്ന ഡിഗ്രി, മാസ്റ്റർ ഡിഗ്രി നേടുന്നവർക്ക് പലർക്കും തീരെ വിവരമില്ല എന്നൊരു ഇമേജ് /സംസാരം ഭാവിയിൽ നന്നായി കഷ്ടപ്പെട്ട് പഠിച്ചു പുറം സംസ്ഥാനങ്ങളിൽ പോകുന്ന കുട്ടികൾക്ക് വലിയ ദോഷം ചെയ്തേക്കാം.
ഇതോടൊപ്പം നിലവാരം കുറവാണ് എന്നതിന്റെ പേരിൽ
കേരളത്തിലെ 21 അദ്ധ്യാപക പരിശീലനം കേന്ദ്രങ്ങൾക്ക് (teachers training colleges) ദേശീയ അധ്യാപക വിദ്യാഭ്യാസ കൗൺസിലി ന്റെ (NCTE) അംഗീകാരം നഷ്ടമായ വാർത്ത നമ്മൾ അല്പം മുമ്പ് വായിച്ചതാണ്. (ഈ വർഷം ചേരുന്ന കുട്ടികൾ സ്ഥാപനത്തിന്റെ അംഗീകാരം ഉണ്ടോ എന്ന് ശ്രദ്ധിക്കണേ)
കർണാടക വിവാദത്തിൽ നിന്നും പാഠം പഠിച്ചു,
ഇനിയെങ്കിലും കേരളത്തിലെ പാഠ പുസ്തകങ്ങളുടെ നിലവാരം സർക്കാർ വർധിപ്പിക്കുക, ..പരീക്ഷ നടത്തിപ്പ് കൂടുതൽ ശാസ്ത്രീയം ആക്കണം, മൂല്യ നിർണായത്തിലെ ഉദാര സമീപനം അവസാനിപ്പിക്കണം, സ്കൂളിലും കോളേജിലും രാഷ്ട്രീയം അവസാനിപ്പിക്കണം… എന്നാലേ കേരളത്തിന്റെ നഷ്ടപ്പെട്ട വിദ്യാഭ്യാസ നിലവാരം തിരിച്ചു പിടിക്കുവാൻ പറ്റു.
പലരും പഠിക്കാൻ അല്ല പോകുന്നത്. പഠിപ്പ് മുടക്കാനാണ് പോകുന്നത്.
പഠിക്കുകയും ഇല്ല പഠിക്കാൻ സമ്മതിക്കുന്നുമില്ല. കലാലയങ്ങളിൽ രാഷ്ട്രീയത്തിന്റെ പേരിൽ അക്രമങ്ങളും, കുരുതിക്കളമാക്കുകയും രക്തസാക്ഷികളെ ഉണ്ടാക്കുകയും ചെയ്യുന്ന കലാ പരിപാടി ഇനിയെങ്കിലും അവസാനിപ്പിക്കുവാൻ സ്കൂൾ, കോളേജ് രാഷ്ട്രീയം അവസാനിപ്പിച്ചെ പറ്റു.
കേരളത്തിലെ വിദ്യാഭ്യാസ രംഗത്തെ പ്രധാന ന്യൂനതകൾ കോഴ്സുകളിലെ അപര്യാപ്തത, തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ കുറവ്, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം (ചിലയിടങ്ങളിൽ), പാഠ്യപദ്ധതിയുടെ കാലഹരണപ്പെടൽ, പ്രായോഗിക പരിജ്ഞാനത്തിന് പ്രാധാന്യം നൽകാത്തത്, ഇംഗ്ലീഷ്, ഹിന്ദിയിൽ കമ്മ്യൂണിക്കേഷൻ skill നൽകാത്തത്, ചില സ്കൂൾ, കോളേജിൽ കോഴ വാങ്ങിയുള്ള അഴിമതി നിയമനം, സ്വാശ്രയ, പ്രൈവറ്റ് സ്ഥാപങ്കാളിലെ ചില അധ്യാപകരുടെ ഗുണമേന്മയിലുള്ള പ്രശ്നങ്ങൾ എന്നിവയാണ്; ഇത് വിദ്യാർത്ഥികളുടെ പഠന നിലവാരത്തെയും തൊഴിൽ സാധ്യതകളെയും ബാധിക്കുന്നുണ്ട്.
കൂട്ടിയെഴുതാൻ അറിയാത്തവര്‍ക്ക് പോലും A+ കിട്ടുന്നു എന്ന പ്രമുഖന്റെ പരാമര്‍ശം വിവാദമായിരിക്കുകയാണല്ലോ. വിഷയത്തിന്റെ മെറിറ്റ് ഉള്‍ക്കൊണ്ട് കൊണ്ടുള്ള അവലോകനത്തിനുള്ള അവസരമാക്കുന്നത് ഉചിതമാകും. അര്‍ഹതപ്പെട്ടതിനേക്കാൾ മാര്‍ക്ക് കുട്ടികള്‍ക്ക് നൽകുന്നത് യഥാര്‍ത്ഥത്തിൽ അവരുടെ ഭാവി നശിപ്പിക്കും. എന്നാൽ ശരാശരിയോ അതിന് താഴെ നിലവാരമോ ഉള്ള കുട്ടികള്‍ക്കു പോലും ഫുള്‍ എ പ്ലസ് നൽകുമ്പോള് സംഭവിക്കുന്നത് ആ കുട്ടികള്‍ നന്നായി പഠിക്കുന്നവരാണെന്ന മിഥ്യാധാരണ അവരിലും രക്ഷിതാക്കളിലും ഉണ്ടാക്കുന്നു. ഭാവിയും നശിക്കും..
ഭയം വേണ്ട
ജാഗ്രത മതി. ഇനിയെങ്കിലും ഇത് പോലുള്ള സംഭവങ്ങൾ ആവർത്തിക്കാതെ നോക്കുക.
( വാൽ കഷ്ണം.. കേരളം വിട്ടാൽ പിന്നെ ഇംഗ്ലീഷ് basic അറിവ് ഇല്ലെങ്കിൽ ഹിന്ദി പറയുകയാണ് better.. കർണാടക അടക്കം മറ്റു സംസ്ഥാനങ്ങളിൽ ഭിക്ഷക്കാർക്ക് വരെ ഹിന്ദി അറിയാം.. അതിനാൽ പാർലിമെന്റ് പോയാലും, കേരളം വിട്ടു പോയാലും നേതാക്കന്മാർ ഹിന്ദിയിൽ മാത്രം സംസാരിക്കുക. അതാണ് സേഫ്)