പണ്ഡിറ്റിന്റെ inter national നിരീക്ഷണം
തത്കാലം രണ്ടാഴ്ച
ഇറാനുമായുള്ള വെടിനിർത്തലിന് താൻ സമ്മതിച്ചതായി സോഷ്യൽ മീഡിയയിലൂടെ ട്രംപ് ജി വ്യക്തമാക്കിയല്ലോ. ഇതോടെ യുദ്ധം തീർന്നു എന്നാ രീതിയിൽ പലരും comment ഇടുന്നത് കണ്ടു. അതൊരു നല്ല കാര്യമാണ്. പക്ഷെ എന്റെ നിരീക്ഷണത്തിൽ യുദ്ധം വീണ്ടും ഉടനെ തുടങ്ങും. നോക്കിക്കോ..ഇതൊരു വ്യക്തമായ settlement ആയി തോന്നിയില്ല.
കഴിഞ്ഞ മാസം വരെ തുറന്ന് കിടന്ന ഹോർമോസ് കടൽ പാത വീണ്ടും തുറക്കാൻ വേണ്ടിയല്ലല്ലോ ഡ്രമ്പ് ജി യുദ്ധം തുടങ്ങിയത്..
അമേരിക്കൻ സൈനീക താവളങ്ങൾ ഗൾഫിൽ നിന്നും ഉപേക്ഷിക്കൽ, യുദ്ധത്തിന് നഷ്ട പരിഹാരം കൊടുക്കൽ, ഹോർമുസിൽ പോകുന്ന കപ്പലുകൾ ഇറാന് ചുങ്കം കൊടുക്കൽ, യൂറേനിയം സാമ്പുഷ്ടികരണത്തിനുള്ള അനുവാദം, ഉപരോധം പിൻവലിക്കൽ എന്നിവയൊന്നും ഒരു കാരണവശാലും അമേരിക്ക അംഗീകരിക്കില്ല.
ഇപ്പോഴത്തെ ഇറാൻ സർക്കാർ മാറി ഇറാക്കിലെ പോലെ അമേരിക്കയും ഇസ്രായേലും നിയന്ത്രിക്കുന്ന ഒരു സർക്കാർ ഇറാനിൽ വരിക എന്നതും, ഇനി മേലിൽ ഹിസ്ബുള്ള, ഹൂതി, ഹമാസ് etc ഒന്നും ഇറാൻ ഫണ്ട് കൊടുക്കരുത് എന്നൊക്കെ ആണ് അമേരിക്ക, ഇസ്രായേൽ ലക്ഷ്യങ്ങൾ.
ഇറാന് ഈ യുദ്ധത്തിലൂടെ അവരുടെ നേതൃത്വം നഷ്ടപ്പെട്ടു. കൂടെ ചില ഊർജ്ജ ഉത്പാദന കേന്ദ്രങ്ങൾ കത്തി അമർന്നു, കുറേ അടിസ്ഥാന സൗകര്യങ്ങളും തകർന്നു.. മൂക്കിനു താഴെ നിന്നാണ് . ട്രംപ് ജി ഇറാൻ മൊത്തം തകർക്കും എന്നു പറഞ്ഞു വിരട്ടിയപ്പോൾ ഇപ്പോൾ ഹോർമുസ് കടലിടുക്കും തുറന്നു കൊടുത്തു.. ഇറാന് അത്രയൊക്കെയേ ചെയ്യുവാനുള്ളു..
അതിനിടയിൽ ലബനനിൽ ഹിസ്ബുള്ള ക്കു എതിരെയുള്ള ഇസ്രായേൽ യുദ്ധം തുടരും എന്നാണ് കരുതുന്നത്. ഇപ്പോഴത്തെ ഒരു ട്രെൻഡ് യുദ്ധം തുടങ്ങിയാൽ കുറേ കാലം നീട്ടി കൊണ്ട് പോവുക എന്നതാണ്. Eg.. ഗാസ, ഉക്രൈൻ
(വാൽ കഷ്ണം.. വെടി നിർത്തൽ പ്രഖ്യാപിച്ചലും പരമോന്നത നേതാവ് ഖോമേനി ജിയെ കൊന്നതിന്റെ പ്രതികാരം ഇറാനികൾക്കിടയിൽ എന്നെന്നും നിലനിൽക്കും.. ഒരു തെറ്റും ചെയ്യാതെ ഇറാൻ ഗൾഫ് രാജ്യങ്ങളെ ആക്രമിച്ചതിന്റെ പ്രതികാരം അവർ മനസ്സിൽ വെക്കും. അടുത്ത തവണ വീണ്ടും യുദ്ധം ഉണ്ടായാൽ ഇറാനും, ഗൾഫ് രാജ്യങ്ങളും ശക്തമായി ഇതിനുള്ള പ്രതികാരം ചെയ്തേക്കാം..)