പണ്ഡിറ്റിന്റെ inter national നിരീക്ഷണം
സന്തോഷ വാർത്ത..ഇസ്രയേൽ–ഹമാസ് യുദ്ധം
ഉടനെ അവസാനിച്ചേക്കും.
ഹമാസ് തടവിൽ വെച്ചിരിക്കുന്ന ഇസ്രായേൽ ബന്ദികളെ വിട്ട് കൊടുക്കുവാൻ 2 വർഷമായി ഇസ്രായേൽ ഹമാസിനോട് ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നു. ഇപ്പൊൾ ഹമാസ് അതിനു തയ്യാറായി. (ഇസ്രായേൽ ഖത്തറിനെ ആക്രമിച്ചു കുറേ പ്രമുഖ ഹമാസ് നേതാക്കന്മാരെ കൊന്നതിനു ശേഷം ഹമാസിനു യുദ്ധം ഏതാണ്ട് മതിയായി) ഇപ്പോൾ അമേരിക്ക ഹമാസിനു മുന്നിൽ ഒരു ഉപാധി വെച്ചതോടെ അവർ കിട്ടിയ അവസരം മുതലെടുത്തു. ഇതോടെ യുദ്ധം അവസാനിക്കും എന്ന് കരുതാം. ഇനി അമേരിക്കയുടെ നിയന്ത്രണത്തിൽ, ഇസ്രായേൽ സഹായത്തോടെ ഗാസയിൽ ഒരു പുതിയ ഭരണം ഉണ്ടാക്കുവാനാണ് ട്രമ്പ് ജിയുടെ ശ്രമം. അങ്ങനെ എങ്കിൽ യുദ്ധം നിർത്തുവാൻ ഇസ്രായേൽ തയ്യാറും ആണ്. പക്ഷെ…
മൊത്തം ഇതുവരെ 70,000 ആളുകളാണ് ഗാസയിൽ യുദ്ധത്തിന് ഇടയിൽ കൊല്ലപ്പെട്ടത്. ഇതിൽ 25000 ഹമാസ് പ്രവർത്തകർ കൊല്ലപ്പെട്ടു. ബാക്കി വരുന്ന 15000 ഹമാസ് പ്രവർത്തകർ ആയുധം ഉപേക്ഷിച്ചു ഉടനെ ഗാസ വിട്ട് പോകണം എന്നാണ് അമേരിക്ക പറയുന്നത്. എന്നാൽ ആയുധം ഉപേക്ഷിക്കുവാനും, ഗാസ വിട്ട് പോകുവാനും ഹമാസ് തയ്യാറല്ല.
ഗാസ വെടി നിർത്തൽ കരാർ അംഗീകരിച്ച് ഹമാസ്, 'ബന്ദികളെ വിട്ടയക്കാം' എന്ന് നിലപാട് എപ്പോഴെങ്കിലും എടുത്തതിൽ സന്തോഷം.. ഇത് 2 വർഷം മുമ്പേ എടുത്തിരുന്നെങ്ങിൽ എത്രയോ ആയിരങ്ങളുടെ ജീവൻ രക്ഷിക്കുവാൻ പറ്റിയേനെ. ഏതായാലും ഇനിയെങ്കിലും ഹമാസ് വാശി വെടിയുക.
ലോകത്ത് നൈജീരിയയിലും, ഉക്രൈനിലും ഒക്കെ ഇതുപോലെ സമാധാനം പുലരട്ടെ.