കേരള ചാനലുകളും ദേശീയ ചാനലുകളും ചർച്ച ചെയ്യുന്ന വിഷയങ്ങളിലെ വ്യത്യാസം

പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം

കേരളത്തിലെ പ്രമുഖ ചാനലുകളും, മറ്റു സംസ്ഥാനങ്ങളിലെയും, നാഷണൽ ചാനലുകളിലെയും ചർച്ച, വാർത്ത വ്യത്യാസങ്ങൾ..

മറ്റുള്ള ചാനൽ ചർച്ച ചെയ്യുന്ന വിഷയങ്ങൾ..

1)അമേരിക്കയുടെ തീരുവ വർദ്ധനവ് കാരണം നിരവധി മേഖലകൾക്ക് ബുദ്ധിമുട്ട്.. നിരവധി ആളുകൾക്ക് ജോലി നഷ്ടം. ഈ പ്രശ്നം കേന്ദ്രം എങ്ങനെ പരിഹരിക്കും? ഇന്ത്യ ഇനി ചൈനയുമായി അടുക്കുമോ?

2) ചിലവ് കുറഞ്ഞ ഹൈഡ്രജൻ ട്രെയിനുകൾ കൂടി ഇന്ത്യയിൽ വെച്ചു തന്നെ ഉണ്ടാക്കുന്നു. കൂടെ നിരവധി ബുള്ളറ്റ് ട്രൈനുകൾ, വന്ദേ ഭാരത്‌ സ്ലീപ്പർ കൂടി ഉടനെ പുറത്തിറങ്ങുന്നു. റെയിൽവേ വേറെ ലെവൽ ആകുമോ?

3) GST കുറക്കുമ്പോൾ ഏതൊക്കെ മേഖലക്ക് ഗുണം ചെയ്യും? വാതുവെപ്പ്, പണം വെച്ചുള്ള game aapp കേന്ദ്രം നിർത്തുമ്പോൾ ഇന്ത്യയിലെ യുവത്വത്തിനു

ഗുണമാകുമോ?

4) ഇന്ത്യയുടെ ജിഡിപി വലിയ രീതിയിൽ വർധിച്ചു 7 ശതമാനത്തിൽ കൂടുതൽ ആകുന്നു..ഒന്നര ലക്ഷം പുതിയ സ്റ്റാർട്ട്‌ അപ് പുതിയ സ്ഥാപനങ്ങൾ തുടങ്ങുന്നു. ഇതിലൂടെ 10 ലക്ഷം പേർക്ക് തൊഴിൽ കിട്ടുന്നു

ഇനി കേരള മാധ്യമങ്ങൾ രാവിലെ മുതൽ..

1) ഇന്ന് രാവിലെ 5 മണിക്കും 6 മണിക്കും ഇടയിൽ 6 യുവതികൾ പ്രമുഖ MLA പീഡിപ്പിച്ചു അല്ലെങ്കിൽ പീഡന ശ്രമം നടത്തി എന്ന് പറഞ്ഞു പുതുതായി രംഗത്ത് വന്നു. ചിലരെ ഗർഭിണി ആക്കി എന്ന് അവർ പറയുന്നുണ്ടെങ്കിലും ആർക്കും പരാതി ഇല്ലത്രെ..വാട്സ്ആപ്പ് ചാറ്റ്, ടെലിഗ്രാം chats, recorded voice, മറ്റു recorded വീഡിയോ കിട്ടി. "ഇതൊക്കെ ആദ്യം പുറത്ത് വിടുന്നത് ഞങ്ങൾ ആണ് "

2) ലൈംഗിക പീഡന കേസിൽ വേടന്റെ ജാമ്യ അപേക്ഷ പലപ്പോഴായി മാറ്റി വെച്ചെങ്കിലും ഇന്ന് കോടതി പരിഗണിക്കും..

3) വിനായകൻ എഴുതിയ മോശം ഭാഷയിലെ facebook പോസ്റ്റ്‌ കവിതയായി കണക്കാക്കണം എന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ പോലീസ് കേസ് തള്ളി. എങ്കിൽ അടുത്ത തവണ വേടന്റെ കവിതകളോടൊപ്പം കുട്ടികൾക്ക് വിനയകന്റെ facebook പോസ്റ്റ്‌ കവിതകൾ കൂടി പഠിക്കേണ്ടി വരുമോ?

4) പ്രമുഖ നേതാവിന്റെ കത്ത് വിഷയം. കേരളം നിന്ന് കത്തുമോ? ബ്രേക്കിങ് ന്യൂസ്‌..

5) പ്രമുഖ നടിയുടെ very hot ഫോട്ടോ ഷൂട്ടിനു താഴെ സദാചാര പോലീസുകാരുടെ വിളയാട്ടം. നടി ഒറ്റയ്ക്ക് അവരെ പഞ്ഞിക്കിട്ടു. മോശം കമന്റ്സ് ഇട്ട എല്ലാവർക്കും എതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസും കൊടുക്കുമെന്ന് പ്രമുഖ നടി.

6) പ്രമുഖ നടന്റെ സിനിമയ്ക്കു ആദ്യ ദിവസം തന്നെ 160 കോടി കളക്ഷൻ കിട്ടി എന്ന് പ്രമുഖ നടൻ തന്നെ പറഞ്ഞു. കേക്ക് മുറിച്ചത്രേ. അധികം വൈകാതെ കേരളത്തിലെ ആദ്യ 1000 കോടി ആകുമത്രേ

7) വേടന്റെ കവിതകാളോ ടൊപ്പം, അദ്ദേഹത്തിന്റെ മാതൃക പരമായ ജീവിതവും പ്രമുഖ സർവ കലാശാലയിൽ പഠിപ്പിക്കും..

ബിഗ് ബോസ്സിൽ ഇന്നലെ ഒരു യുവതി ധരിച്ച വസ്ത്രം കണ്ടാൽ നിങ്ങൾ ഞെട്ടും..

9) പ്രമുഖ നേതാവിന്റെ പുതിയ റീൽ പുറത്തിറങ്ങി. അത് കണ്ടാൽ നിങ്ങൾ ഞെട്ടും..